കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയ്ക്ക് ഹൃദയാഘാതം, ഭര്‍ത്താവും മരിച്ചു

Google Oneindia Malayalam News

ചുരു: അപ്രതീക്ഷിതമായി ഭാര്യയ്ക്ക് ഹൃദയാഘാതമുണ്ടായത് കണ്ട ഞെട്ടലില്‍ 75 കാരന്‍ മരിച്ചു. രാജസ്ഥാനിലെ ചുരുവില്‍ ശാന്തി ലാല്‍ ജെയിന്‍ ആണ് മരിച്ചത്. ഗുവാഹത്തിയിലേക്കുള്ള യാത്രാമദ്ധ്യേ സ്‌പൈസ് ജെറ്റ് വിമാനത്തില്‍വെച്ചാണ് സംഭവം. ദില്ലിയില്‍ നിന്നും ഗുവാഹത്തിയിലേക്ക് വരികയായിരുന്നു ശാന്തി ലാല്‍ ജെയിനും ഭാര്യയും.

ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ശാന്തി ലാല്‍ ജെയിനിന്റെ ഭാര്യ പ്രേമലതയ്ക്ക് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശാന്തി ലാലിനും പ്രേമലതയ്ക്കും ഒപ്പം രണ്ടു ബന്ധുക്കളും യാത്ര ചെയ്യുന്നുണ്ടായിരുന്നു എന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

rajasthan

വിമാനം പറന്നുയര്‍ന്ന ഉടനേ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നതായി പ്രേമലത ഭര്‍ത്താവിനോട് പറഞ്ഞു. വിമാനത്തിലെ ജീവനക്കാര്‍ പൈലറ്റിനെ ഉടനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഗുവാഹത്തിയിലേക്ക് വരേണ്ട വിമാനം ദില്ലി വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു.

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി പ്രേമലതയെ ആശുപത്രിയിലെത്തിച്ചു. മാക്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും പ്രേമലത മരിച്ചിരുന്നു. ഭാര്യയുടെ മരണവിവരം അറിഞ്ഞ ഞെട്ടലില്‍ ശശി ലാല്‍ ജെയിനും ആശുപത്രിയില്‍ വെച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

English summary
Husband dies of shock after wife succumbs to cardiac arrest in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X