വിവാഹം കഴിഞ്ഞ ഉടനെ വധുവിനോട് ഭര്‍തൃവീട്ടുകാര്‍ ചെയ്തത്.. ഞെട്ടിക്കും; തല കണ്ടെത്തി, കൈകാലുകള്‍!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: വിവാഹം കഴിഞ്ഞു ദിവസങ്ങള്‍ പിന്നിടവെ യുവതിയോട് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഞെട്ടിക്കുന്ന ക്രൂരത. യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി. ഭര്‍തൃവീട്ടുകാര്‍ മാത്രമല്ല മറ്റു പലരും ഇതിന് സഹായികളായി.

മുംബൈക്കടുത്തുള്ള ഷാഹ്പൂരിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. വിവാഹം കഴിഞ്ഞ് നാല് ദിവസം പിന്നിടുന്നേ ഉണ്ടായിരുന്നുള്ളു. യുവതിയെ ഭര്‍ത്താവ് തലയിണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു.

വിവാഹ ശേഷമുള്ള ബലാത്സംഗം ഗുരുതരം, ഭര്‍ത്താവ് അറിഞ്ഞിരിക്കേണ്ടത്

മലപ്പുറത്ത് പട്ടാപ്പകല്‍ വൃദ്ധയെ പീഡിപ്പിച്ചു; ഒരു കൂട്ടം ആളുകള്‍, നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന്

വാറണ്ടുമായി വന്ന പോലീസുകാരന്‍ വീട്ടമ്മയെ പ്രണയിച്ചു; മകളെ പീഡിപ്പിച്ചു, എല്ലാം അവരുടെ അറിവോടെ

പ്രിയങ്ക ഗൗരവ് എന്ന 23 കാരി

പ്രിയങ്ക ഗൗരവ് എന്ന 23 കാരി

പ്രിയങ്ക ഗൗരവ് എന്ന 23 കാരിക്കാണ് ദുരനുഭവമുണ്ടായത്. ഇവളുടെ ഭര്‍ത്താവ് സിദ്ദീഷ്, ഇയാളുടെ മാതാപിതാക്കളായ മനോഹര്‍, മാധുരി, സുഹൃത്ത് ദുര്‍ഗേഷ് പത്വ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മൃതദേഹം വെട്ടിനുറുക്കി

മൃതദേഹം വെട്ടിനുറുക്കി

ഭാര്യ കൊലപ്പെടുത്തിയ സിദ്ദീഷ് മൃതദേഹം വെട്ടിനുറുക്കുകയായിരുന്നു. എന്നിട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതറി. കൈകാലുകള്‍ ഒരു സ്ഥലത്തു നിന്നു ഉടല്‍ മറ്റൊരിടത്തു നിന്നുമാണ് കണ്ടെത്തിയത്. എന്നാല്‍ തല കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിനെ കുഴക്കിയിരുന്നു.

അഴുക്കുചാലില്‍ നിന്നു തല കണ്ടെത്തി

അഴുക്കുചാലില്‍ നിന്നു തല കണ്ടെത്തി

എന്നാല്‍ കഴിഞ്ഞദിവസം അഴുക്കുചാലില്‍ നിന്നു തല കണ്ടെത്തി. സിദ്ദീഷിന്റെ സുഹൃത്ത് പ്രദീപ് ജെയ്‌നും കേസില്‍ പ്രതിയാണ്. ഇയാളാണ് വെട്ടിനുറുക്കിയ മൃതദേഹം പലയിടത്തായി വിതറിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

സിദ്ദീഷ് തന്നെ പരാതി നല്‍കി

സിദ്ദീഷ് തന്നെ പരാതി നല്‍കി

ഏപ്രില്‍ അഞ്ചിനാണ് പ്രിയങ്കയെ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് സിദ്ദീഷ് തന്നെ നേരിട്ടെത്തി വോര്‍ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം നടത്തി വരവെയാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ലഭിച്ചത്.

തലയില്ലാത്ത മൃതദേഹം

തലയില്ലാത്ത മൃതദേഹം

എന്നാല്‍ ഇവ പ്രിയങ്കയുടേതാണെന്ന് വ്യക്തമായിരുന്നില്ല. തലയില്ലാത്ത മൃതദേഹമാണ് കണ്ടെത്തിയത്. എന്നാല്‍ പ്രിയങ്കയുടെ ബന്ധുക്കള്‍ അവളുടെ വസ്ത്രം നോക്കി മനസിലാക്കിയാണ് മൃതദേഹം പ്രിയങ്കയുടേതാണെന്ന് സ്ഥിരീകരിച്ചത്. കൂടാതെ അവളുടെ കൈയില്‍ പച്ചകുത്തിയ അടയാളവും കണ്ടു.

പ്രതികള്‍ കുറ്റംസമ്മതിച്ചു

പ്രതികള്‍ കുറ്റംസമ്മതിച്ചു

ഏപ്രില്‍ നാലിനാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. പ്രതികള്‍ പോലീസിനോട് കുറ്റംസമ്മതിച്ചു. തലയിണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചാണ് പ്രിയങ്കയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

മാതാപിതാക്കളുടെ അറിവോടെ

മാതാപിതാക്കളുടെ അറിവോടെ

പിന്നീട് മൃതദേഹം വെട്ടിനുറുക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിക്ഷേപിക്കാന്‍ പദ്ധതിയിട്ടു. ഇതിനാണ് സിദ്ദീഷ് സുഹൃത്തിന്റെ സഹായം തേടിയത്. എല്ലാം നടന്നത് സിദ്ദീഷിന്റെ മാതാപിതാക്കളുടെ അറിവോടെ ആയിരുന്നു.

തലയില്ലാത്ത മൃതദേഹം കണ്ടെത്തി

തലയില്ലാത്ത മൃതദേഹം കണ്ടെത്തി

റബാലെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. ബദ്‌ലാപൂരില്‍ നിന്നാണ് കൈകാലുകള്‍ കിട്ടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്നാണ് സംശയം. കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

പോലീസിന് സംശയം

പോലീസിന് സംശയം

കൈകാലുകള്‍ കണ്ടെത്തിയതോടെയാണ് പോലീസിന് സിദ്ദീഷിനെ സംശയം തോന്നിയത്. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതികളെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.

English summary
The Mumbai police have found the severed head of Priyanka Gurav, 23, who was allegedly murdered by her husband and in-laws four days after her marriage in Shahpur on the outskirts of Mumbai .
Please Wait while comments are loading...