കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ മന്ത്രിയുടെ ഭര്‍ത്താവ് ആം ആദ്മിയില്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ബിജെപി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്ക് ആം ആദ്മി പാര്‍ട്ടി വീണ്ടും ആപ്പാകുന്നു എന്ന് വാര്‍ത്ത. മോഡിയുടെ മന്ത്രിസഭയിലെ അംഗത്തിന്റെ ഭര്‍ത്താവ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതായാണ് വിവരം.

ഗുജറാത്തിലെ മന്ത്രിയായ ആനന്ദിബെന്‍ പട്ടേലിന്റെ ഭര്‍ത്താവ് മഫത്ലാല്‍ പട്ടേലാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. കാര്യം ഭാര്യയും ഭര്‍ത്താവും ഒക്കെ ആണെങ്കിലും ഇരുവരും തമ്മില്‍ അത്ര സുഖത്തില്ല. ഇരുപത് വര്‍ഷമായി അകന്നുകഴിയുകയാണ് ഇവര്‍.

Narendra Modi

സംഭവം ഇങ്ങനെയാണെങ്കിലും വാര്‍ത്തവച്ച് മുതലെടുക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും നടത്തുന്നത്. ആനന്ദിബെന്‍ പട്ടേലാണെങ്കില്‍ മോഡിയുമായി ഏറ്റവും അധികം അടുപ്പം പുലര്‍ത്തുന്ന ഗുജറാത്തി നേതാക്കളില്‍ ഒരാളാണ് താനും.

മോഡിയുടെ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ പോലും അദ്ദേഹത്തെ വിശ്വസിക്കുന്നില്ല എന്ന രീതിയിലാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. ഗുജറാത്ത് പിസിസി അധ്യക്ഷന്‍ അര്‍ജ്ജുന്‍ മൊദ് വാദിയ നേരിട്ടാണ് ഇത്തരം പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

എന്നാല്‍ മഫത്‌ലാല്‍ പട്ടേലും ആനന്ദിബെന്നും തമ്മില്‍ ഇപ്പോള്‍ ബന്ധമില്ലെന്ന് വിശദീകരിച്ച് ബിജെപിയും രംഗത്തിറങ്ങിയിട്ടുണ്ട്. ദനുവരി ആറിന് ആം ആദ്മി പാര്‍ട്ടിയില്‍ ചേരും എന്നാണ് മഫത്‌ലാല്‍ പട്ടേല്‍ അറിയിച്ചിട്ടുള്ളത്.

English summary
Husband of minister of Modi's cabinet join AAP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X