കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജയിലിലെ എല്ലാ പ്രതികളെയും വെടിവച്ചു കൊല്ലൂ; കൊല്ലപ്പെട്ട പ്രതിയുടെ അന്ത്യകര്‍മം അതിന് ശേഷം മാത്രം'

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: പോലീസ് വെടിവച്ചുകൊന്ന ബലാല്‍സംഗ കേസിലെ പ്രതിയുടെ ഭാര്യ തെലങ്കാന സര്‍ക്കാരിനും പോലീസിനുമെതിരെ രംഗത്ത്. പ്രതികളുടെ കൊലപാതകം ഹൈദരാബാദില്‍ ചിലര്‍ ആഘോഷമാക്കിയിരിക്കെയാണ് രേണുക രോഷം പ്രകടിപ്പിച്ചത്. തന്റെ ഭര്‍ത്താവിനെ കൊന്നത് പോലെ ഒട്ടേറെ പ്രതികള്‍ ജയിലുകളിലുണ്ട്. അവരെയെല്ലാം വെടിവച്ച് കൊല്ലണം. അതുവരെ തന്റെ ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തില്ലെന്നു രേണുക പറഞ്ഞു.

Renuka

പോലീസ് വെടിവച്ചു കൊന്ന ചിന്നകേശവുലുവിന്റെ ഭാര്യയാണ് രേണുക. ഇവര്‍ ഗര്‍ഭിണിയാണ്. തന്നോട് അനീതിയാണ് പോലീസ് കാണിച്ചതെന്നും രേണുക പറഞ്ഞു. കഴിഞ്ഞദിവസവും രേണുക പോലീസ് വെടിവയ്പ്പിനെതിരെ രംഗത്തുവന്നിരുന്നു.

ലോകരാജ്യങ്ങളെ ഞെട്ടിച്ച് സൗദി; അഞ്ചുവര്‍ഷത്തിന് ശേഷം കടുത്ത തീരുമാനം, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിലോകരാജ്യങ്ങളെ ഞെട്ടിച്ച് സൗദി; അഞ്ചുവര്‍ഷത്തിന് ശേഷം കടുത്ത തീരുമാനം, ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

പോലീസ് തന്നെ കൂടി കൊല്ലണമെന്നാണ് വെള്ളിയാഴ്ച രേണുക ആവശ്യപ്പെട്ടത്. ഇപ്പോള്‍ താന്‍ തനിച്ചാണെന്നും അവര്‍ വിലപിച്ചിരുന്നു. തന്റെ ഭര്‍ത്താവിന് ഒന്നും സംഭവിക്കില്ലെന്നാണ് കരുതിയത്. അദ്ദേഹം തിരിച്ചുവരുമെന്നും പ്രതീക്ഷിച്ചു. ഇപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. ഭര്‍ത്താവിനെ കൊന്ന സ്ഥലത്തേക്ക് എന്നെ എത്തിക്കൂ. അവിടെ വച്ച് എന്നെയും കൊല്ലു എന്നാണ് രേണുക പറഞ്ഞത്.

എന്തുകൊണ്ട് ബാലാല്‍സംഗം? രാഹുല്‍ ഗാന്ധി കണ്ടെത്തിയ കാരണം ഇതാണ്, മോദിക്കെതിരെ കടന്നാക്രമണംഎന്തുകൊണ്ട് ബാലാല്‍സംഗം? രാഹുല്‍ ഗാന്ധി കണ്ടെത്തിയ കാരണം ഇതാണ്, മോദിക്കെതിരെ കടന്നാക്രമണം

കൊല്ലപ്പെട്ട നാല് പ്രതികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. വിദ്യാഭ്യാസവും കുറവാണ്. നന്നായി അധ്വാനിക്കുമായിരുന്നു. കിട്ടുന്ന പണം മദ്യം വാങ്ങിയും ആര്‍ഭാട ജീവിതം നയിച്ചു തീര്‍ക്കുകയാണ് അവര്‍ ചെയ്തിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതികളെ പോലീസ് വെടിവച്ച് കൊന്നതിനെ അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെ പ്രമുഖര്‍ പ്രതികരിച്ചിരുന്നു.

English summary
Husband's funeral only after you kill all jail inmates: Wife of Hyderabad rape accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X