കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റെ അവിഹിതം അത്ര ക്രൂരതയല്ല... അപ്പോള്‍ ഭാര്യയുടേതോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തില്‍ മന നൊന്ത് ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെ കുറ്റക്കാരനായി കാണാന്‍ പറ്റുമോ? പറ്റില്ലെന്നാണ് കോടതി പറയുന്നത്. വെറും കോടതിയല്ല, പമോന്നത നീതിപീഠം!

ഭര്‍ത്താവിന്റെ അവിഹിത ബന്ധം എപ്പോഴും ഭാര്യയോടുള്ള ക്രൂരതയായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഗുജറാത്തില്‍ നിന്നുള്ള ഒരു കേസ് പരിഗണിക്കവേ കോടതി പറഞ്ഞത്. കേസില്‍ ഭര്‍ത്താവിനെ കുറ്റവുമുക്തനാക്കുകയും ചെയ്തു.

Illicit Relationship

ഭര്‍ത്താവുമായി പിണങ്ങിയിരിക്കുകയായിരുന്നെങ്കിലും രണ്ട് പേരും ഒരു വീട്ടില്‍ തന്നെ ആണ് കഴിഞ്ഞിരുന്നത്. തന്റെ വിവാഹജീവിതം തകര്‍ന്നുവെന്നും ഭര്‍തൃവീട് ഉപേക്ഷിക്കുകയാണെന്നും സ്ത്രീ സഹോദരിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഒടുവില്‍ ഇവര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും ക്രൂരതയാണ് സ്ത്രീയുടെ ആത്മഹത്യക്ക് കാരണമായത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വിചാരണ കോടതിയും ഹൈക്കോടതിയും എല്ലാം ഭര്‍ത്താവ് കുറ്റക്കാരനെന്ന് കണ്ട് ശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി അത് അംഗീകരിച്ചില്ല.

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കൂടി അത് ഭാര്യയോടുള്ള ക്രൂരതയായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് എസ്‌ജെ മുഖോപാധ്യായയും ജസ്റ്റിസ് ദീപക് മിശ്രയും അടങ്ങിയ ബഞ്ച് വിലയിരുത്തിയത്.ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 498എ പ്രകാരം ഇത് നിലനില്‍ക്കില്ലെന്നും കോടി വ്യക്തമാക്കുകയായിരുന്നു.

അവിഹിത ബന്ധം നിയമവിരുദ്ധവും അധാര്‍മികവും ആണെന്ന് കോടതി വിലയിരുത്തുന്നുണ്ട്. എന്നാല്‍ അതേ സമയം അത് ക്രൂരതയാണെന്ന് കണക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്.

എന്തായാലും ഭര്‍ത്താവിന്റെ അവിഹിത ബന്ധം ഭാര്യയോടുള്ള ക്രൂരതയാകില്ലന്ന് കോടതി വിധിച്ചുകഴിഞ്ഞു. ഇനി ഭാര്യയുടെ അവിഹിത ബന്ധത്തേയും ഇങ്ങനെ തന്നെ ആയിരിക്കുമോ വിലയിരുത്തുക?

English summary
Husband's illicit relationship is not always cruelty: SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X