ഡാന്‍സ് ടീച്ചര്‍ക്ക് വിദ്യാര്‍ഥിയുമായുണ്ടായ അവിഹിതബന്ധം ഭര്‍ത്താവിന്റെ ഡിറ്റക്ടീവ് പിടികൂടി
ഉത്താഹ്: ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് നിയോഗിച്ച ഡിറ്റിക്ടീവ് ഒടുവില്‍ യുവതിയെയും കാമുകനെയും കൈയ്യോടെ പിടികൂടി. അമേരിക്കയിലെ ഉത്താഹില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്ന അംബര്‍ ടെല്‍ഫോര്‍ഡ്(33) ആണ് പിടിയിലായത്. കഴിഞ്ഞ നവംബറില്‍ പിടികൂടപ്പെട്ട ഇവര്‍ക്ക് കോടതി 30 ദിവസത്തെ ജയില്‍ശിക്ഷയും വിധിച്ചു.
ഡാന്‍സ് ടീച്ചറായ ഭാര്യയുടെ അസമയത്തുള്ള ചുറ്റിക്കറങ്ങലാണ് ഭര്‍ത്താവില്‍ സംശയം ജനിപ്പിച്ചത്. ഇത് അന്വേഷിക്കാനായി ഭര്‍ത്താവ് ഒരു ഡിറ്റക്ടീവിനെ ഏര്‍പ്പാടാക്കുകയും ചെയ്തു. ഡിറ്റക്ടീവിന്റെ അന്വേഷണത്തില്‍ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിയായ പതിനേഴുകാരനുമായി ടീച്ചര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി.

തുടര്‍ന്ന് ഇരുവരെയും നിരീക്ഷിച്ച ഡിറ്റക്ടീവ് ഇവര്‍ ഡാന്‍സ് സ്‌കൂളില്‍ വെച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടവെ പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയം ഇരുവരും വസ്ത്രങ്ങള്‍ ഇല്ലാതെ ബ്ലാങ്കറ്റിനുള്ളിലായിരുന്നെന്ന് ഡിറ്റക്ടീവ് കോടതിയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് 30 ദിവസത്തെ തടവുശിക്ഷ നല്‍കിയിരിക്കുന്നത്. 150 മണിക്കൂര്‍ നേരത്തെ സാമൂഹ്യ സേവനവും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അധ്യാപികയുടെ വീട്ടില്‍വെച്ചും, ഡാന്‍സ് സ്‌കൂളില്‍ വെച്ചും, കാറില്‍വെച്ചും വിദ്യാര്‍തിയെ പലതവണ ലൈംഗിക ചൂഷണം ചെയ്തതായാണ് കേസ്. രാത്രികളില്‍ കൗമാരക്കാരനെ കാറില്‍ കയറ്റി പലയിടത്തും കൊണ്ടുപോകാറുണ്ടെന്നും ഡിറ്റക്ടീവ് പറഞ്ഞു. അധ്യാപിക പിടിയിലായതോടെ ഡാന്‍സ് സ്‌കൂള്‍ മറ്റൊരു പേരില്‍ മറ്റൊരാള്‍ക്ക് നടത്താന്‍ നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications