കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ മൊബൈല്‍ ഉപയോഗം കൂടുന്നുവെന്ന് ഭര്‍ത്താവ്; പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമണം, 30 ലേറെ മുറിവുകള്‍

Google Oneindia Malayalam News

മുംബൈ: മൊബൈല്‍ ഫോണ്‍ ഉപയോഗം അമിതമാകുന്നു എന്നാരോപിച്ച് ഭാര്യയെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമിച്ച് ഭര്‍ത്താവ്. വ്യാഴാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ ദഹിസാറിലാണ് സംഭവം. 45 കാരനായ ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ഫിറോസാണ് ഭാര്യ റാഹത്തിനെ (37) ആക്രമിച്ചത്. വീട്ടിനുള്ളില്‍ വെച്ചായിരുന്നു ആക്രമണം.

ഇയാള്‍ ഭാര്യയെ പേപ്പര്‍ കട്ടര്‍ ബ്ലേഡ് ഉപയോഗിച്ച് 30 തവണ വെട്ടി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ആഴത്തിലുള്ള മുറിവേറ്റ യുവതിയെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. റാഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്ന് പോലീസ് അറിയിച്ചു. ദഹിസാറിലെ കേതകിപദയിലെ എസ് ആര്‍ എ കെട്ടിടത്തിലെ ന്യൂ ഏക്താ സൊസൈറ്റിയിലാണ് ഫിറോസും കുടുംബവും താമസിക്കുന്നത്.

crime

ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഭാര്യ മൊബൈല്‍ ഫോണില്‍ ഏറെനേരം ചെലവഴിച്ചതില്‍ പ്രകോപിതനായ പിതാവ് ഫിറോസ് തന്റെ അമ്മ റാഹത്തിനെ (37) ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായി പരാതിക്കാരിയും മകളുമായ റഹിജ മുജാവര്‍ (19) പോലീസിനോട് പറഞ്ഞു. തന്റെയും മുത്തശ്ശിമാരുടെയും സാന്നിധ്യത്തിലാണ് സംഭവം നടന്നതെന്ന് റഹിജ മുജാവര്‍ പറഞ്ഞു.

 വിട്ടുകൊടുക്കാന്‍ തയ്യാറല്ല, പൊരുതാന്‍ തന്നെ തീരുമാനം; അനുനയത്തിന്റെ ഭാഷ വിട്ട് വെല്ലുവിളിയുമായി ശിവസേന വിട്ടുകൊടുക്കാന്‍ തയ്യാറല്ല, പൊരുതാന്‍ തന്നെ തീരുമാനം; അനുനയത്തിന്റെ ഭാഷ വിട്ട് വെല്ലുവിളിയുമായി ശിവസേന

'ഫിറോസ് ഭാര്യയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പേപ്പര്‍ കട്ടര്‍ ബ്ലേഡ് ഉപയോഗിച്ച് അവളുടെ മുഖത്തും കൈകളിലും വയറിലും മുതുകിലും ചെവിയിലും വെട്ടി. അയാള്‍ അവളെ 30 തവണ വെട്ടുകയും അത് പ്രകാരം അവളുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഏല്‍ക്കുകയും ചെയ്തു. മകള്‍ തന്നെ മീരാ റോഡിലെ ആശുപത്രിയില്‍ എത്തിച്ചു.

ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ റാഹത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായി ദഹിസര്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസിനെതിരെ 326, 307 വകുപ്പുകള്‍ പ്രകാരം ഗുരുതരമായ പരിക്കേല്‍പ്പിക്കുകയും കൊലപാതകശ്രമം നടത്തുകയും ചെയ്തതിന് കേസെടുത്തിട്ടുണ്ട്.

വീണ്ടും ബീച്ച് ഫോട്ടോയുമായി ഞെട്ടിച്ച് അഹാന; വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

റാഹത്ത് സുഖം പ്രാപിച്ചതിന് ശേഷം ഞങ്ങള്‍ അവളുടെ മൊഴി രേഖപ്പെടുത്തും, ''ദഹിസര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ പാട്ടീല്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ കൂടുതല്‍ കാരണങ്ങളുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങള്‍ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല എന്നും അവരോട് സംസാരിച്ച് വിശദാംശങ്ങള്‍ മനസിലാക്കുമെന്നും പൊലീസ് പറഞ്ഞു.

English summary
Husband slashed wife with paper cutter for allegedly using mobile phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X