ആറാമതും പെണ്‍കുഞ്ഞ് എന്ന് കരുതി ഭാര്യയുടെ വയറ് കീറി; ഗര്‍ഭസ്ഥ ശിശു മരിച്ചു, അത് ആണ്‍കുഞ്ഞായിരുന്നു
ദില്ലി: അഞ്ച് പെണ്മക്കള്... ആറാമത് പിറക്കുന്നതും പെണ്‍കുഞ്ഞാകുമോ എന്ന് ആശങ്ക. തുടര്‍ന്ന് ഭര്‍ത്താവ് ചെയ്തത് കൊടുംക്രൂരത. ഭാര്യയുടെ വയറ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കീറി. ഒടുവില്‍ സംഭവിച്ചത് ഗര്‍ഭസ്ഥ ശിശുവിന്റെ മരണം. പിറക്കാനിരുന്ന ആ കുഞ്ഞ് ആണായിരിന്നു. ഭര്‍ത്താവും കുടുംബവും ആഗ്രഹിച്ചതും ആണ്‍കുഞ്ഞിനെ തന്നെ. ഭാര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഉത്തര്‍ പ്രദേശിലെ ബദായൂനിലാണ് സംഭവം.

ശനിയാഴ്ച രാത്രിയാണ് ഭര്‍ത്താവ് പന്നാലാല്‍ ഭാര്യ അനിതാ ദേവിയോട് ക്രൂരത കാട്ടിയത്. അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ കീറുകയായിരുന്നു. കുഞ്ഞിന്റെ ലിംഗം അറിയുകയായിരുന്നു ലക്ഷ്യമെന്ന് ബന്ധുക്കള്‍ പറയുന്നു. അതേസമയം, കുഞ്ഞിനെ ഇല്ലാതാക്കുകയായിരുന്നു പന്നാലാലിന്റെ ഉദ്ദേശമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വീട്ടുമുറിയില്‍ രക്തത്തില്‍ കുളിച്ചുകിടന്ന അനിതയെ കുടുംബങ്ങളും അയല്‍വാസികളും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായതിനാല്‍ ബറേലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ദില്ലിയിലെ ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികില്‍സയിലാണിപ്പോള്‍ അനിത.
ഏഴ് മാസം ഗര്‍ഭിണിയായിരുന്നു അനിത. നേരത്തെയുള്ള അഞ്ചും പെണ്മക്കളായതിനാല് ആണ്‍കുഞ്ഞ് വേണമെന്ന് പന്നാലാലിന് നിര്‍ബന്ധമായിരുന്നുവത്രെ. തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് അരിവാള്‍ ഉപയോഗിച്ച് ഭാര്യയുടെ വയറ് കീറിയത്. പിറക്കാനിരുന്ന കുഞ്ഞ് ആണ്‍കുഞ്ഞായിരുന്നു. പന്നാലാലിനെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇപ്പോള്‍ ജയിലിലാണ്. കുഞ്ഞ് മരിച്ച സാഹചര്യത്തില്‍ കൊലക്കുറ്റം ചുമത്തുമെന്നാണ് പോലീസ് പറയുന്നത്.
വയറ് കീറുന്നതിന് മുമ്പ് വീട്ടില്‍ തര്‍ക്കമുണ്ടായി എന്നാണ് പോലീസിന് ലഭിച്ച വിവരം. ആറാമതും പെണ്‍കുഞ്ഞാകുമെന്ന് ഗ്രാമത്തിലെ പൂജാരി പറഞ്ഞിരുന്നുവത്രെ. ഇത് വിശ്വസിച്ചാണ് പന്നാലാല്‍ മദ്യപിച്ചെത്തി അനിതയുമായി വാക്കു തര്‍ക്കമുണ്ടായത്. ഗര്‍ഭഛിദ്രം നടത്തണമെന്ന് പന്നാലാല്‍ ആവശ്യപ്പെട്ടു. അനിത തയ്യാറല്ലെന്ന് മറുപടി നല്കി. ഇതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇപ്പോള്‍ ദില്ലി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയിലാണ് അനിത. ആരോഗ്യനില തൃപ്തികരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്ഭപാത്രത്തിന് ഗുരുതര പരിക്കുണ്ട്. അതുകൊണ്ടുതന്നെ ഇനി ഗര്‍ഭം ധരിക്കാനാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications