Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹമോചനം വേണം; ഭര്‍ത്താവ് സംശയരോഗിയെന്ന് ബിജെപി എംഎല്‍എ

ഖദ്‌വ: ഭര്‍ത്താവ് സംശയരോഗിയാണെന്നും ഗാര്‍ഹിക പീഡനമുണ്ടെന്നും കാട്ടി ബിജെപി എംഎല്‍എ വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. മധ്യപ്രദേശിലെ പന്‍ധന നിയമസഭാ മണ്ഡലത്തില്‍ നിന്നും 2013ല്‍ വിജയിച്ച യോഗിത ബോര്‍ക്കര്‍ ആണ് കോടതിയെ സമീപിച്ചത്. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും സജീവ പ്രവര്‍ത്തകനായ നവല്‍ സിങ് ബോര്‍ക്കര്‍ ആണ് ഇവരുടെ ഭര്‍ത്താവ്.

പൊതുപ്രവര്‍ത്തനം നടത്തുന്ന തന്നെ ഭര്‍ത്താവ് നിരന്തരം സംശയിക്കുന്നതായി യോഗിത പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഇക്കാര്യത്തില്‍ ശാരീരിക മാനസിക പീഡനങ്ങളും പതിവാണ്. പീഡനം അതിരുവിട്ടതിനെ തുടര്‍ന്ന് ഇവര്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കൂടുതല്‍ നടപടിയുണ്ടായിരുന്നില്ല.

divorce

മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും ജനങ്ങളുമായി നിരന്തരം ബന്ധപ്പെടേണ്ട ഒരാളാണ് താന്‍. എന്നാല്‍, തന്നെ പലതരത്തിലും സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് നവല്‍ സിങ് പതിവാക്കിയിരിക്കുകയാണ്. ഇദ്ദേഹവുമായി യോജിച്ചുപോകാന്‍ കഴിയാത്ത വിധം പീഡനം വര്‍ധിച്ചുവെന്ന് എംഎല്‍എ കോടതിയില്‍ സല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

വിഷയത്തില്‍ നവല്‍ സിങ് പ്രതികരിച്ചു. ഭാര്യയുമായി വഴക്കുണ്ടായകാര്യം അദ്ദേഹം സമ്മതിച്ചു. എന്നാല്‍, എല്ലാ വീടുകളിലും ഉള്ളതുപോലെ ചെറിയ വഴക്കുകള്‍ മാത്രമാണ് ഉണ്ടായതെന്നും ഭാര്യയുടെ ആരോപണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരം മുന്നോട്ടുപോകാനാണ് നവല്‍ സിങ്ങിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+