ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു: സംഭവം ഹൈവേയിൽ!!

  • Written By:
Subscribe to Oneindia Malayalam

ഝാൻസി: ഭർത്താവിനെ കെട്ടിയിട്ട ശേഷം എട്ട് പേർ ചേർന്ന് ഭാര്യയെ പീഡിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഉത്തർപ്രദേശിലെ ജലോൻ ജില്ലയിലായിരുന്നു സംഭവം. സംഭവത്തിന് ശേഷം കവർച്ച നടത്തിയ സംഘം ഇരുവരെയും ഓറയ്യ-ജലോൺ ഹൈവേയിൽ ഉപേക്ഷിക്കുകകയായിരുന്നു. കർഷകരായ ദമ്പതികൾ ജയ്പൂരില്‍ നിന്ന് ജലോനിലേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമിക്കപ്പെട്ടതെന്നാണ് പോലീസ് നൽകുന്ന വിവരം. അർദ്ധരാത്രിയോടെ ട്രെയിനിൽ ഓറയ്യില്‍ എത്തിയ ദമ്പതികൾ ബസിന് വേണ്ടി കാത്തുനിൽക്കുമ്പോള്‍ വാനുമായെത്തിയ സംഘമാണ് ലിഫ്റ്റ് വാഗ്ദാനം നൽകി ദമ്പതിമാരെ ആക്രമിച്ചത്.

ആദ്യം വാഹനത്തിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിലും മദ്യശാലയ്ക്ക് സമീപത്തുനിന്ന് മറ്റുചിലർ കൂടി വാഹനത്തിൽ കയറിയതോടെയാണ് കൈകാലുകൾ ബന്ധിച്ച ഭർത്താവിന് മുമ്പിൽ വച്ച് ഭാര്യയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. എട്ടംഗ സംഘം വാഹനത്തിൽ കയറിയതോടെ വാഹനം ഒറ്റപ്പെട്ട സ്ഥലത്തെത്തേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ഇരുവരെയും ആക്രമിച്ചത്.

rape-victim

സംഭവത്തിന് ശേഷം ഇരുവരെയും ഹൈവേയിൽ ഉപേക്ഷിച്ച സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് ജലോണ്‍ പോലീസിലെത്തിയാണ് ദമ്പതിമാർ പരാതി നൽകിയത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേസിൽ അന്വേഷണം ആരംഭിച്ചെന്നും കുറ്റവാളികള്‍ ഉടൻ അറസ്റ്റിലാവുമെന്നും ജലോൻ അഡീഷണൽ എസ്പി എസ് സി ഷാക്യ പറഞ്ഞു.

English summary
Eight men allegedly gang-raped a woman before her husband in a vehicle on Thursday night in Jalaun district. The couple was then robbed and dumped on Auraiya-Jalaun highway. Police said the Jalaun based couple was travelling home from Jaipur, where they work as artisans. They reached Auraiya by train around Thursday midnight and were looking for a public transport, when the driver of a loader van offered them a lift.
Please Wait while comments are loading...