Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനം; ഭാര്യയെ പീഡിപ്പിച്ച് മൂത്രംകുടിപ്പിച്ചു

പ്രതാപ്ഗഡ്: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ പ്രതിപ്ഗഡിലാണ് ഹീനമായ ഈ കൃത്യം നടന്നത്. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരമായ പീഡനത്തിന് ഇരയായത്.

പൂര്‍വ്വ വില്ലേജിലെ താമസക്കാരനായ അരവിന്ദ് കുമാര്‍ സിംഗ് എന്നയാളാണ് ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചത്. 2003 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും ഈ ദമ്പതികള്‍ക്കുണ്ട്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെയാണ് ഇവര്‍ സഹോദരനൊപ്പം മഹേഷ്ഗഞ്ച് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.

uttar-pradesh

വിവാഹം കഴിഞ്ഞ നാള്‍മുതല്‍ ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുമായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു. പറഞ്ഞ സ്ത്രീധരത്തുക നല്‍കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇവരെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നത്. ഭര്‍ത്താവ് മാത്രമല്ല, ഇയാളുടെ അച്ഛനമ്മമാരും യുവതിയെ മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്യുമായിരുന്നത്രെ.

കുറച്ച് ദിവസം മുന്‍പാണ് ഇയാള്‍ ഭാര്യയെയും കൊണ്ട് പാനിപ്പത്തിലേക്ക് താമസം മാറിയത്. അവിടെ കൂലിപ്പണിക്ക് പോകാന്‍ ഇയാള്‍ ഭാര്യയെ നിര്‍ബന്ധിച്ചു. കുട്ടികളെ ഭാര്യയില്‍ നിന്നും അകറ്റിയും ഇയാള്‍ ഇവരെ പീഡിപ്പിക്കുമായിരുന്നത്രെ. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഭാര്യയെയും കൂട്ടി വീട്ടിലെത്തിയ ഇയാള്‍ മുറിയടച്ച് തുടര്‍ച്ചയായി മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെയാണ് യുവതി വീട് വിട്ട് വന്നതും പോലീസില്‍ പരാതി നല്‍കിയതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+