കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ് ലോക്ക് ഡൗണില്‍ കുടുങ്ങി, ഫ്‌ളാറ്റില്‍ ഒറ്റക്കായ 53കാരിയെ അജ്ഞാതന്‍ പീഡിപ്പിച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: ലോക്ക് ഡൗണിനെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ തനിച്ചായ 53കാരിയായ വീട്ടമ്മയെ പീഡിപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബാങ്ക് മാനേജരായ വീട്ടമ്മയാണ് പീഡനത്തിനിരയായത്. അതേസമയം, പ്രതിയെ കുറിച്ച് ഇതുവരെ സൂചന ലഭിച്ചില്ല. വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു. ഭര്‍ത്താവ് രാജസ്ഥാനിലെ സ്വന്തം വീട്ടിലാണുള്ളത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അദ്ദേഹം അവിടെ കുടങ്ങിപ്പോകുകയായിരുന്നു.

rape

ഇവര്‍ക്ക് കാഴ്ച സംബന്ധമായ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പടിക്കെട്ടിലൂടെ കടന്നുവന്ന പ്രതി ബാല്‍ക്കണിയിലൂടെ അകത്ത് പ്രവേശിച്ചതാകാമെന്നാണ് കരുതുന്നത്. ബാല്‍ക്കണിയിലെ വാതില്‍ മാത്രമാണ് തുറന്നിരുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് ഇങ്ങനെ ഒരു സംഭവം ഉണ്ടയതോടെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക വര്‍ദ്ധിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ കണ്ടുപിടിക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, കൊറോണ പടര്‍ന്നുപിടിച്ചതോടെ മധ്യപ്രദേശില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് ഇതുവരെയായും ഒരു മന്ത്രിസഭ പോലും രൂപീകരിച്ചിട്ടില്ല. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ആരോഗ്യമന്ത്രി ഇല്ലാത്തത് സംസ്ഥാനത്തെ വലയ്ക്കുകയാണ്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ പടര്‍ന്നുപിടിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് 69 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രോഗ ബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു.

കൊറോണ പടരുമ്പോഴും സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. തലസ്ഥാനമായ ഭോപ്പാലും പ്രധാനനഗരമായ ഇന്‍ഡോറും ഇപ്പോള്‍ കൊറോണ ഹോട്ട്ടസ്‌പോട്ടുകളാണ്. ഒരു വശത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ മറുവശത്ത് പ്രതിരോധത്തിലെ വീഴ്ച ചൊല്ലി വിവാദം പുകയുകയാണ്. സംസ്ഛാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ദിവസേന വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടി കര്‍ശനമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇന്ത്യയിലെ രോഗ ബാധിതരുടെ എണ്ണം 14000 കടന്നു. രാജ്യത്ത് ഇതുവരെയുള്ള കണക്ക് പ്രകാരം 14098 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഐസിഎംആര്‍ കണക്ക് പ്രകാരം ഇന്ന് മാത്രം 1443 സാമ്പിളുകളാണ് പോസിറ്റാവായി ഇതിനിടെ മഹാരാഷ്ട്രയില്‍ ആശങ്ക പടര്‍ത്തി മുംബൈയിലെ 15മുതല്‍ 20 നാവികസേന ഉദ്യോഗസ്ഥര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥരെ മുംബൈയിലെ നാവികസേന ആശുപത്രിയില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

English summary
Husband Trapped In Lockdown, Lonely 53-Year Old Raped In Her Flat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X