കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹിതം കണ്ടെത്തിയ ഭാര്യയെ കൊന്നു, 'ദൃശ്യം' തോല്‍ക്കുന്ന കൊലപാതക കഥ

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: മാല മോഷ്ടാക്കള്‍ കൊന്നുവെന്ന് കരുതിയ സ്ത്രീയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവാണെന്ന് പൊലീസ് കണ്ടെത്തി. ശങ്കര്‍നഗര്‍ സ്വദേശിയായ വീട്ടമ്മയെയാണ് കഴിഞ്ഞ ദിവസം റോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബൈക്കിലെത്തിയ മോഷ്ടാക്കള്‍ ഇവരെ അപായപ്പെടുത്തി ആഭരണങ്ങള്‍ മോഷ്ടിച്ച് കടന്നതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ വ്യക്തമായത്.

തന്റെ അവിഹിതബന്ധം കണ്ടെത്തിയതിനും സ്ഥിരം വഴക്കടിച്ചതിനുമാണ് മുദ്ദുലക്ഷ്മി(56) എന്ന സ്ത്രീയെ ഭര്‍ത്താവ് തിമ്മയ്യന്‍(62)കൊലപ്പെടുത്തിയത്. ഭാര്യയുമായി അത്ര രസത്തിലല്ലായിരുന്നു ഇയാള്‍. സംഭവ ദിവസം മഴയുണ്ടായിരുന്നു. ടെറസില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്നും, എന്നാല്‍ അത് മാറ്റണമെന്നും പറഞ്ഞ് രാത്രി ഭാര്യയെ ടെറസിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി.

Muddalakshmi

ടെറസില്‍ ചോര്‍ച്ചയുണ്ടോ എന്ന് പരിശോധിയ്ക്കുന്നതിനിടെ മുദ്ദലക്ഷ്മിയെ ഭര്‍ത്താവ് താഴേയ്ക്ക് തള്ളിയിട്ടു. അതിന് ശേഷം തിമ്മയ്യന്‍ മുറിയിലേയ്ക്ക് പോയി. അര്‍ധരാത്രിയോടെ പുറത്തിറങ്ങിയ ഇയാള്‍ സ്ത്രീയുടെ മൃതദേഹം റോഡിലേയ്ക്ക് മാറ്റിയിട്ടു. എന്നിട്ട് ആഭരണങ്ങള്‍ അഴിച്ചെടുത്തു. മുഖം സാരി കൊണ്ട് മൂടി. മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് തോന്നിപ്പിയ്ക്കുന്ന വിധത്തില്‍ മൃതദേഹം മാറ്റി.

പൊലീസും നാട്ടുകാരും ആദ്യം മാലമോഷ്ടാക്കളാകും കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിച്ചത്. എന്നാല്‍ സ്ത്രീയുടെ കഴുത്തില്‍ പിടിച്ച് പറി നടന്നതിന്റെ ലക്ഷണങ്ങളില്ലായിരുന്നു. ഇത് മാത്രമല്ല പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കെട്ടിടത്തില്‍ നിന്നോ മറ്റോ വീണപ്പോഴുണ്ടായ മുറിവുകളാവാം സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് കണ്ടെത്തി. സ്ത്രീയെ അഞ്ചാം നിലയില്‍ നിന്നാണ് ഭര്‍ത്താവ് തള്ളിയിട്ടത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

English summary
The North Division police solved the murder of a woman in Nandini Layout within a few hours and on Wednesday, arrested her husband.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X