കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹുസുംനഗര്‍ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് ജീവന്‍മരണ പോരാട്ടം, സീറ്റ് പിടിക്കാന്‍ ടിആര്‍എസും ബിജെപിയും

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസിന് മുന്നില്‍ വലിയ നിലനില്‍പ്പ് ഭീഷണിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. നേതാക്കളെ കൂട്ടത്തോടെ ടിആര്‍എസ് അടര്‍ത്തിയെടുക്കുന്ന കുറച്ചൊന്നുമല്ല തെലങ്കാനയില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയായിരിക്കുന്നത്. 2018 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 119 സീറ്റില്‍ 88 സീറ്റുകള്‍ നേടിയായിരുന്നു തെലങ്കാനയില്‍ ടിആര്‍എസ് അധികാരത്തില്‍ എത്തിയത്.

ടിഡിപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകളായിരുന്നു ലഭിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസങ്ങള്‍ കഴിയുന്നതിന് മുമ്പ് 10 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ടിആര്‍എസിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റായിരുന്ന ഹുംസൂര്‍ മണ്ഡലത്തില്‍ നിന്നുള്ള അഗം ലോക്സഭയിലേക്ക് വിജയിക്കുക കൂടി ചെയ്തതോടെ നിലവില്‍ 8 അംഗങ്ങള്‍ മാത്രമാണ് നിയമസഭയില്‍ കോണ്‍ഗ്രസിന് ഉള്ളത്.

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

ഹുസുംനഗറിലെ എംഎല്‍എയായിരുന്ന കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായ ഉത്തംകുമാര്‍ റെഡ്ഡി നല്‍ഗോണ്ട ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതോടെ ഹുസുംനഗറില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയും ചെയ്തു. സിറ്റിങ് സീറ്റ് നിലനില്‍ത്താന്‍ ജീവന്‍മരണ പോരാട്ടമാണ് ഹുസുംനഗറില്‍ കോണ്‍ഗ്രസ് നടത്തുന്നത്.

ഭരണമികവിന്‍റെ വിലയിരുത്തല്‍

ഭരണമികവിന്‍റെ വിലയിരുത്തല്‍

കോണ്‍ഗ്രസിന് മാത്രമല്ല ഭരണ കക്ഷിയായ ടിആര്‍എസിനും സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ബിജെപിക്കും നിര്‍ണ്ണായകമാണ് ഹുംസൂര്‍നഗറിലെ ഉപതിരഞ്ഞെടുപ്പ്. ടി.ആര്‍.എസിനെ സംബന്ധിച്ചിടത്തോളം ഇവിടെ വിജയിച്ചാല്‍ സംസ്ഥാനത്തെ ഭരണമികവ് കാരണമാണ് വിജയം എന്ന് പറയാം. മറിച്ച് ഒരിക്കല്‍ കൂടി കോണ്‍ഗ്രസിന് മുന്നില്‍ പരാജയപ്പെടാനാണ് വിധിയെങ്കില്‍ അത് ഭരണ മികവിനെ ചോദ്യം ചെയ്യും.

ബിജെപിയെ പ്രതിരോധിക്കുക

ബിജെപിയെ പ്രതിരോധിക്കുക

സിറ്റിങ് സീറ്റ് നിലനിര്‍ത്തുക എന്നതിനോടൊപ്പം തന്നെ ബിജെപിയെ പ്രതിരോധിക്കുക എന്നതും കോണ്‍ഗ്രസിന്‍റെ പ്രധാന ലക്ഷ്യമാണ്. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബിജെപി ഉയര്‍ന്നു വരുന്നുവെന്നാണ് ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ പ്രചരണത്തിന് ശക്തിയേറും.

കോണ്‍ഗ്രസ് ശ്രമം

കോണ്‍ഗ്രസ് ശ്രമം

മണ്ഡ‍ലം നിലനിര്‍ത്താന്‍ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ശ്രമം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴായിരിത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു ഉത്തംകുമാര്‍ റെഡ്ഡി ഹുംസൂര്‍നഗറില്‍ നിന്ന് വിജയിച്ചത്. ഉത്തംകുമാര്‍ റെഡ്ഡിക്ക് 92996 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാമത് എത്തിയ 85530 വോട്ടുകളായിരുന്നു ടിആര്‍എസ് സ്ഥാനാര്‍ത്ഥി സാനാംപുതി സൈദി റെഡ്ഡിക്ക് ലഭിച്ചത്.

വലിയ വെല്ലുവിളി

വലിയ വെല്ലുവിളി

വലിയ പ്രതിസന്ധി നേരിടുന്ന നിലവിലെ സാഹചര്യത്തില്‍ 7000 വോട്ടുകളുടെ ഭൂരിപക്ഷം നിലനിര്‍ത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. എന്നിരുന്നാലും ഹുംസൂര്‍നഗറില്‍ പാര്‍ട്ടിയുടെ വിജയം നൂറ് ശതമാനം ഉറപ്പാണെന്നാണ് ഉത്തംകുമാര്‍ റെഡ്ഡി അവകാശപ്പെടുന്നത്. സംസ്ഥാന സര്‍ക്കാറിനെതിരായുള്ള വിധിയെഴുത്ത് മണ്ഡലത്തില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ മികച്ച മുന്നേറ്റം കാഴ്ച്ചവെച്ച ബിജെപിക്കും മണ്ഡലത്തില്‍ വലിയ പ്രതീക്ഷയാണ് ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രം വിജയിച്ച ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 4 സീറ്റുകളായിരുന്നു നേടിയത്. കൂടാതെ ടിഡിപി, കോണ്‍ഗ്രസ്, ടിആര്‍എസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികളെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തിയത് ജനപിന്തുണ വര്‍ധിപ്പിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

1555 വോട്ടുകള്‍

1555 വോട്ടുകള്‍

ഹുംസൂര്‍ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. അതിന് സാധിച്ചില്ലെങ്കില്‍ ലോക്‌സഭ സീറ്റുകള്‍ ലഭിച്ചത് അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മാത്രം ലഭിച്ചതാണെന്നും ബിജെപിക്ക് സംസ്ഥാനത്ത് യാതൊരു വളര്‍ച്ചയുമില്ലെന്ന് സ്ഥാപിക്കാന്‍ കോണ്‍ഗ്രസും ടിആര്‍എസും ശ്രമിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ 1555 വോട്ടുകള്‍ മാത്രമായിരുന്നു ബിജെപിക്ക് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്.

കാത്തിരുന്നത് 10 വര്‍ഷം, തുഷാറിനെ നാസില്‍ കുടുക്കിയത് അതിവിദഗ്ധമായി; നേരിടുമെന്ന് വെള്ളാപ്പള്ളികാത്തിരുന്നത് 10 വര്‍ഷം, തുഷാറിനെ നാസില്‍ കുടുക്കിയത് അതിവിദഗ്ധമായി; നേരിടുമെന്ന് വെള്ളാപ്പള്ളി

കെവിന്‍റേത് ദുരഭിമാനക്കൊല; 10 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, നീനുവിന്‍റെ അച്ഛനെ വെറുതെ വിട്ടുകെവിന്‍റേത് ദുരഭിമാനക്കൊല; 10 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, നീനുവിന്‍റെ അച്ഛനെ വെറുതെ വിട്ടു

English summary
husum nagar bypoll telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X