കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"നടി റോജ വേശ്യ! അവര്‍ സഞ്ചരിക്കുന്ന വേശ്യാലയം! ടിഡിപി എംഎല്‍എയ്ക്ക് എട്ടിന്‍റെ പണി

  • By Aami Madhu
Google Oneindia Malayalam News

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് അപമാനിച്ച പിസി ജോര്‍ജ്ജിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. 12 തവണ പീഡിപ്പിക്കപ്പെട്ടിട്ടും 13ാം തവണ മാത്രമാണ് അവര്‍ പരാതി ഉന്നയിച്ചതെന്നും പിസി പറഞ്ഞിരുന്നു. എന്നാല്‍ പിസിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ വേശ്യാ പരാമര്‍ശം പിന്‍ലിച്ച് മാപ്പ് പറഞ്ഞ് പിസി തടിയൂരി.

എന്നാല്‍ വൈഎസ്ആര്‍പി നേതാവായ റോജയെ പൊതു പരിവാടിയില്‍ വെച്ച് വേശ്യയെന്ന് അപമാനിച്ച ടിഡിപി എംഎല്‍എയ്ക്ക് എട്ടിന്‍റെ പണിയാണ് കിട്ടിയിരിക്കുന്നത്.

 സെക്സ് റാക്കറ്റ്

സെക്സ് റാക്കറ്റ്

ടിഡിപി എംഎല്‍എമാര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന നടിയും വൈഎസ്ആര്‍പി നേതാവുമായ റോജയുടെ പരാമര്‍ശമാണ് വിവാദങ്ങളുടെ തുടക്കം. ബോഡോ പ്രസാദിനും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും റോജ ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ റോജയ്ക്ക് മറുപടിയുമായി പ്രസാദ് എത്തി.

 പൊതുപരിപാടി

പൊതുപരിപാടി

ഒരു പൊതുപരിപാടിയില്‍ വെച്ചായിരുന്നു പ്രസാദ് ഇതിന് മറുപടി നല്‍കിയത്. അവര്‍ ഒരു സ്ത്രീയാണോ, അവര്‍ കുറേ നാളായി തന്നെ സെക്സ് റാക്കറ്റിന്‍റെ ഭാഗമാക്കുന്നു. അവരുടെ സ്വഭാവം മനസിലാക്കിയാണ് ഞാന്‍ പറയുന്നത്, അവര്‍ ഒരു വേശ്യയാണ്' എന്നായിരുന്നു പ്രസാദിന്‍റെ മറുപടി.

 വേശ്യാലയം

വേശ്യാലയം

വേശ്യ മാത്രമല്ല, അവര്‍ സഞ്ചരിക്കുന്ന ഒരു വേശ്യാലയം കൂടിയാണ്. സഞ്ചരിക്കുന്ന ഒരു വേശ്യാലയമാണ് തന്നെ സെക്സ് റാക്കറ്റിന്‍റെ ഭാഗമാക്കുന്നത് എന്നും എംഎല്‍എ പറഞ്ഞു.

പരാതി

പരാതി

എംഎല്‍എയുടെ പ്രസ്താവനയ്ക്കെതിരെ വൈഎസ്ആര്‍സിപി രംഗത്തെത്തി. എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കൃഷ്ണ ജില്ലയിലെ പെനമലൂരു പോലീസ് സ്റ്റേഷനില്‍ റോജ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല

 കോടതിയില്‍

കോടതിയില്‍

ഇതോടെ ഓഗസ്തില്‍ റോജ ബോഡെ പ്രസാദിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. താന്‍ പരാതി നല്‍കിയത് ജുലൈ 14 നാണ്. പക്ഷേ പരാതിയില്‍ നടപടിയെടുക്കാനോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ പോലീസ് തയ്യാറായില്ലെന്ന് റോജ കോടതിയില്‍ വ്യക്തമാക്കി.

 കുറ്റക്കാരന്‍

കുറ്റക്കാരന്‍

റോജയുടെ ഹരജിയില്‍ ബോഡോ പ്രസാദിനെതിരെ നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടു. ബോഡെ പ്രസാദിനെതിരെ നടപടിയെടുക്കാന്‍ ആന്ധ്രാ പോലീസിനോടും കോടതി നിര്‍ദ്ദേശിച്ചു.

 നേരത്തേയും

നേരത്തേയും

നേരത്തേയും റോജയ്ക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ ടിഡിപിഎംഎല്‍എമാര്‍ നടത്തിയിരുന്നു. റോജയുടെ നീല ചിത്രങ്ങള്‍ കണ്ട് യുവാക്കള്‍ വഴിതെറ്റി പോകുന്നുണ്ടെന്നായിരുന്നു ടിഡിപി നിയമസഭ കൗണ്‍സില്‍ അംഗം ബുദ്ധ വെങ്കണ്ണ ഒരിക്കല്‍ പറഞ്ഞത്.

 വൈഎസ്ആര്‍പി

വൈഎസ്ആര്‍പി

തെലുഗു ജനതയുടെ വികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണ് റോജ ചെയ്യുന്നതെന്നും വെങ്കണ്ണ ആരോപിച്ചു. ദക്ഷിണേന്ത്യയിലെ സൂപ്പര്‍നായികയായിരുന്ന റോജ 2014 ലെ തെരഞ്ഞെടുപ്പിലാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചത്.

English summary
hyd hc orders police to book tdp mla for prostitute comment against roja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X