ഹൈദരാബാദില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ജയില്‍മോചിതനായ ആള്‍
ഹൈദരാബാദ്:പത്തു വയസ്സുകാരിയെ പീഡിപ്പിച്ചതിനുശേഷം തലക്കടിച്ചു കൊലപ്പെടുത്തി. ഹൈദരാബാദിലെ ബൊല്ലാറമില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. പ്രതിയായ അനില്‍ കുമാറിനെ പോലീസ് തിരയുകയാണ്. ഇയാള്‍ ആഴ്ച്ചകള്‍ക്കു മുന്‍പാണ് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയത്.
അമ്മയോടൊപ്പം കടയിലെത്തിയ കുട്ടിയെ ഇയാള്‍ മിഠായി വാങ്ങിതരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി ഒഴിഞ്ഞ സ്ഥലത്തെത്തി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്തറിയാതിരിക്കാന്‍ പാറക്കല്ലുകൊണ്ട് കുട്ടിയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത്. പ്രതിക്കെതിരെ പോക്‌സോ നിയമ (കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം തടയുന്നതിനുളള നിയമം) പ്രകാരം കേസെടുത്തു.












Click it and Unblock the Notifications