കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലവേല; 48 കുട്ടികളെ ഒരു ഫാക്ടറിയില്‍ നിന്നും മോചിപ്പിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു ഫാക്ടറിയില്‍ നിന്നും ബാലവേലയ്ക്കിരയായ 48 കുട്ടികളെ ബാലാവകാശ പ്രവര്‍ത്തകരും സിഐഡിയും ചേര്‍ന്ന് മോചിപ്പിച്ചു. മൈലാരദേവപ്പള്ളി പ്രദേശത്തെ ഫാക്ടറിയില്‍നിന്നുമാണ് കുട്ടികളെ മോചിപ്പിച്ചത്. 31 പെണ്‍കുട്ടികളും 17 ആണ്‍കുട്ടികളും സംഘത്തിലുണ്ടായിരുന്നു. കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

കുട്ടികളെ ബാലവേല ചെയ്യിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കമ്പനിയില്‍ റെയ്ഡ് നടത്തിയത്. 15നും 18നും ഇടയില്‍ പ്രായമുള്ളവരാണ് ഇവരെന്ന് സിഐഡി ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹന്‍ പറഞ്ഞു. സംഭവത്തില്‍ കമ്പനി ഉടമയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

child-labour

കുട്ടികള്‍ അപകടകരമായ സാഹചര്യത്തിലാണ് ജോലി ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് കമ്പനിയില്‍ പരിശോധന നടത്തിയത്. ഇവിടെ ജോലി ചെയ്യുന്ന കുട്ടികളുടെ നില പരിതാപകരമാണ്. മിക്കവരുടെ കുടുംബ പശ്ചാത്തലവും വളരെ മോശമാണെന്നും ചന്ദ്രമോഹന്‍ പറഞ്ഞു.

തമിഴ് നാട്, ആന്ധ്ര പ്രദേശ് കൂടാതെ കമ്പനിക്കടുത്തുള്ള ചില പ്രദേശങ്ങളിലെ കുട്ടികളുമാണ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നത്. ഇവരെ പുന:രധിവസിപ്പിക്കുന്നതിനെക്കുറിച്ച് ബാലാവകാശ സംരക്ഷണ സംഘം ആലോചിക്കുകയാണ്. പഠന സാഹചര്യമില്ലാത്ത ദരിദ്രരായവരാണ് കുട്ടികളെല്ലാം.

English summary
Hyderabad; 48 children working as labourers rescued from factory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X