Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷംന കാസിം നായികയായ സിനിമ കണ്ട് 55 കാരന്‍ മരിച്ചു, എന്തൊരു സിനിമയാ....

ഹൈദരാബാദ്: നടി ഷംന കാസിം നായികയായി എത്തിയ ഹൊറര്‍ ചിത്രം കണ്ട് 55കാരന്‍ മരിച്ചു. അടുത്തിടെ റിലാസായ തെലുങ്ക് ചിത്രം രാജു ഗാരി ഗാദി കണ്ടാണ് മധ്യവയസ്‌ക്കന്‍ മരിച്ചത്. ട്യൂഷന്‍ അധ്യാപകനായ അമര്‍നാഥ് ആണ് സിനിമ കണ്ട് തീയേറ്ററിനുള്ളില്‍ വച്ച് മരിച്ചത്. ഹൈദരാബാദിലെ ബഹദൂര്‍പുര സ്വദേശിയാണ് അദ്ദേഹം.

രാവിലെയുള്ള ഷോയ്ക്കാണ് അമര്‍നാഥ് ടിക്കറ്റെടുത്തത്. സിനിമ കഴിഞ്ഞിട്ടും തീയേറ്റര്‍ വിടാത്തതിനെത്തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏകദേശം 20 ആളുകള്‍ മാത്രമാണ് മെട്രോ തീയേറ്ററില്‍ സിനിമ കാണാന്‍ ഉണ്ടായിരുന്നത്.

ഏറെ വിഷാദനായിരുന്നു അധ്യപകന്‍. ഒരു വര്‍ഷം മുമ്പ് ഇദ്ദേഹത്തിന്റെ മൂത്തമകള്‍ ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്നാണ് മാനസികമായി ഏറെ തകര്‍ന്ന അവസ്ഥയില്‍ അധ്യാപകന്‍ എത്തുന്നത്. അധ്യാപകന്റെ മരണം ഞെട്ടലുളവാക്കിയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞു.

മരണം

മരണം

55കാരനായ അധ്യാപകനാണ് ഷംന കാസിമിന്റെ സിനിമ കണ്ട് മരിയ്ക്കുന്നത്. ഹൊറര്‍ ചിത്രത്തില്‍ നായികയാണ് ഷംന. അടുത്തിടൈയാണ് തെലു്ക് ചിത്രമായ രാജു ഗാരി ഗാദി റിലീസ് ചെയ്തത്.

20 പേര്‍

20 പേര്‍

രാവിലെയാണ് അധ്യാപകന്‍ സിനിമ കണ്ടത്. വെറും 20 പേര്‍ മാത്രമാണ് തീയേറ്ററില്‍ ഉണ്ടായിരുന്നത്.

സംവിധായകന്‍

സംവിധായകന്‍

അധ്യാപകന്റെ മരണത്തില്‍ ചിത്രത്തിന്റെ സംവിധായകനായ ഓംകാര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. മാത്രമല്ല അമര്‍നാഥിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

അന്വേഷണം

അന്വേഷണം

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു

നല്ല അവസ്ഥയല്ല

നല്ല അവസ്ഥയല്ല

മകളുടെ മരണത്തെത്തുടര്‍ന്ന് അധ്യപാകന്‍ ഏറെ ദുഖത്തിലായിരുന്നു.

ട്രെയിലര്‍

ഇതാണ് രാജു ഗാരി ഗാദിയുടെ ട്രെയിലര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+