ദീപാവലി ആഘോഷത്തിനിടയില്‍ കാഴ്ച നഷ്ടപ്പെട്ടത് ആറ് കുട്ടികള്‍ക്ക്
ഹൈദരാബാദ്: ദീപാവലി ആഘോഷത്തിനിടയില്‍ പടക്കം പൊട്ടിത്തെറിച്ച് കണ്ണിന് ഗുരുതരമായി പരിക്ക് പറ്റിയത് ആറ് കുട്ടികള്‍ക്ക്. സരോജിനി ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മുപ്പതിലധികം കുട്ടികള്‍ക്കാണ് മറ്റു പരിക്കുകള്‍ പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഭൂരിഭാഗവും മുഖത്താണ് പരിക്ക് പറ്റിയിരിക്കുന്നത്. ആറ് കുട്ടികള്‍ക്ക് കാഴ്ച തിരിച്ച് കിട്ടുന്ന കാര്യത്തില്‍ സംശയമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ പരിക്ക് പറ്റിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബെംഗളൂരുവില്‍ 14 കുട്ടികള്‍ക്കാണ് പടക്കം പൊട്ടിത്തെറിച്ച് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications