സൈബര്‍ കഫേകള്‍ പോണ്‍ഹബ്ബുകളോ; കഫേയില്‍ നിന്ന് 65 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍!!
16ഓളം കഫേ നടത്തിപ്പുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു
ഹൈദരാബാദ്: ഇന്റര്‍നെറ്റ് കഫേയില്‍ ഇരുന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ട 65 കൗമാര പ്രായക്കാര്‍ പിടിയില്‍. രക്ഷിതാക്കളില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്ന് പൊലീസ് നഗരത്തിലെ സൈബര്‍ കഫേകളില്‍ നടത്തിയ റെയ്ഡിലാണ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്.
ഇതോടെ റെയ്ഡ് നടത്തിയ 50ഓളം കഫേകളില്‍ 16 കഫേകള്‍ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് വ്യക്തമായിരുന്നു. ഇതോടെ 16ഓളം കഫേ നടത്തിപ്പുകാരെയും പൊലീസ് അറസ്റ്റ് ചെയ്യുകായിരുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റെയ്ഡിനിടെ പൊലീസിന് ലഭിച്ചത്.

രക്ഷിതാക്കളുടെ പരാതി
കൗമാര പ്രായക്കാരായ മക്കള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റ് കഫേകളില്‍ ചെലഴിക്കുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയെതുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കഫേകള്‍ ഹോം വര്‍ക്കിന്
ഹോം വര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനെന്ന വ്യാജേനയാണ് മക്കള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്നാണ് രക്ഷിതാക്കള്‍ക്ക് മുമ്പില്‍ കുട്ടികള്‍ നടത്തിയിട്ടുള്ള അവകാശവാദം.

അശ്ലീല ചിത്രങ്ങള്‍ മാത്രം
ഹൈദരാബാദിലെ 16ഓളം ഇന്റര്‍നെറ്റ് കഫേകള്‍ക്കെതിരെയാണ് കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണാന്‍ അനുവദിക്കുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുള്ളത്. ഇവരുടെ ഉടമകളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

സിസിടിവി ക്യാമറകള്‍
ചട്ടങ്ങള്‍ ലംഘിച്ച് ഇന്റര്‍നെറ്റ് കഫേകള്‍ക്കുള്ളിലെ സിസിടിവി ക്യാമറകള്‍ മാറ്റി സ്ഥാപിച്ച് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കാണുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നുവെന്ന് അന്വേഷണത്തിനിടെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

വ്യാപക റെയ്ഡ്
ഹൈദരാബാദ് നഗരത്തിലെ 50ലധികം ഇന്റര്‍നെറ്റ് കഫേകളില്‍ നടത്തിയ റെയ്ഡില്‍ 16 കഫേകള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇന്റര്‍നെരറ്റ് കഫേകളില്‍ അശ്ലീല ദൃശ്യങ്ങള്‍ തടയുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 292 വകുപ്പ് പ്രകാരമാണ് ഇവയ്‌ക്കെതിരെ കേസ്.

രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നില്ല
ചട്ടങ്ങള്‍ പ്രകാരം നഗരത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഇന്റര്‍നെറ്റ് കഫേകള്‍ രജിസ്റ്ററുകള്‍ സൂക്ഷിക്കുകയോ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് ഇവര്‍ ശേഖരിക്കുകയോ ചെയ്യുന്നില്ല.

ഞെട്ടിയ്ക്കുന്ന കണ്ടെത്തല്‍
11 വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായിട്ടുള്ളത്. ഇവര്‍ക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച രാവിലെ മുതല്‍ കൗണ്‍സിലിംഗ് നല്‍കി വരികയാണ്.












Click it and Unblock the Notifications