• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നവവരന് ലൈംഗിക ശേഷിയില്ല.. സംഭവം പുറത്തറിയാതിരിക്കാന്‍ മുസ്ലിം യുവതിയെ ഭര്‍ത്താവ് അമ്മാവന് കൊടുത്തു!!

  • By Kishor

ഹൈദരാബാദ്: സ്ത്രീധനം കുറഞ്ഞ് പോയതിന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത് ഹൈദരാബാദില്‍ നിന്നാണ്.

അതും ഇക്കഴിഞ്ഞ ദിവസം. ഹൈദരാബാദില്‍ നിന്നും ഇതാ സമാനമായ മറ്റൊരു വാര്‍ത്ത കൂടി. ഇത്തവണ, ലൈംഗികശേഷി ഇല്ലാത്ത കാര്യം മറടച്ചുവെക്കാനാണ് ഭര്‍ത്താവ് നവവധുവിനെ സ്വന്തം അമ്മാവന് കാഴ്ചവെച്ചത്.

വിവാഹം സെപ്തംബറില്‍

വിവാഹം സെപ്തംബറില്‍

വെറും ആറ് മാസമായതേയുള്ളൂ ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. 2016 സെപ്തംബര്‍ ഒമ്പതാം തീയതിയായിരുന്നു വിവാഹം. ആര്‍ഭാടമായി വിവാഹമൊക്കെ കഴിഞ്ഞെങ്കിലും വൈകിയാണ് നവവധുവിന് കാര്യം മനസിലായത്. തന്റെ ഭര്‍ത്താവ് മുസുമ്മുല്‍ മുനീറിന് ലൈംഗിക ശേഷിയില്ല. ഇക്കാര്യം മറച്ചുവെച്ചായിരുന്നു വിവാഹം.

മുനീര്‍ ചെയ്തത് എന്ത്

മുനീര്‍ ചെയ്തത് എന്ത്

സ്വന്തം ശേഷിക്കുറവ് മറച്ചുവെക്കാനായി ഭാര്യയെ അമ്മാവനായ മുബിനുദ്ദീന് കാഴ്ചവെക്കുകയായിരുന്നു ഇയാള്‍ ചെയ്തത്. മുനീറിന്റെ ആവശ്യപ്രകാരം രണ്ട് തവണ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഈ മാസം 11ന് പോലീസ് സ്‌റ്റേഷനിലെത്തി യുവതി പരാതി നല്‍കിയതോടെയാണ് ഈ ഹീനകൃത്യം പുറത്തറിഞ്ഞത്.

വീണ്ടും ഹൈദരാബാദ്

വീണ്ടും ഹൈദരാബാദ്

ഹൈദരാബാദിനടുത്ത ചഞ്ചല്‍ഗുഡ സ്വദേശിയാണ് മുസുമ്മുല്‍ മുനീര്‍. ഭാര്യയുടെ വീട് ഫത്തേ ഷാ നഗറിലും. സന്തോഷ് നഗര്‍ പോലീസാണ് യുവതിയുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. മുസുമ്മുല്‍ മുനീറിനും അമ്മാവനായ മുബിനുദ്ദീനുമെതിരെ സെക്ഷന്‍ 498 എ, 354 എ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

സ്ത്രീധനക്കേസില്‍ സംഭവിച്ചത്

സ്ത്രീധനക്കേസില്‍ സംഭവിച്ചത്

ഭര്‍ത്താവിന്റെ സുഹൃത്തുമായി കിടക്കപങ്കിടേണ്ടി വന്ന 21കാരിയുടെ അനുഭവം കേട്ടാല്‍ ഇതിലും ഞെട്ടലുണ്ടാക്കുന്നതാണ്. ഭര്‍ത്താവും അമ്മായി അമ്മയും ചേര്‍ന്നാണ് യുവതിയെ കൂട്ടുകാരനൊന്നിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് 21 വയസ്സുള്ള യുവതിയെ ഹാഫിസ് ബാബ നഗര്‍ സ്വദേശിയായ സലീം വിവാഹം കഴിച്ചത്.

പിന്നീട് നടന്നത്

പിന്നീട് നടന്നത്

വിവാഹത്തിന് കുറച്ച് മാസങ്ങള്‍ക്ക് ശേഷം സലീം ഓസ്ട്രേലിയയിലേക്ക് പോയി. ഓസ്ട്രേലിയയില്‍ നിന്ന് തിരികെ എത്തിയ സലിം ഭാര്യയോട് സുഹൃത്ത് ചാന്ദ് പാഷയോടൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുകയായിരുന്നു. സലീമിന്റെ അമ്മ നൂര്‍ ബീഗവും ഇതിനെ പിന്തുണച്ചു. എന്നാല്‍ ചാന്ദ് പാഷയോടൊപ്പം കിടക്ക പങ്കിടാന്‍ യുവതി തയ്യാറായില്ല.

മയക്കുമരുന്ന് നല്‍കിയശേഷം

മയക്കുമരുന്ന് നല്‍കിയശേഷം

നൂര്‍ബിഗം യുവതിയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ മയക്കിയ ശേഷം ചാന്ദ് പാഷ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പോലീസില്‍ പരാതിപ്പെടുന്നു. സ്ത്രീധനം കുറഞ്ഞ് പോയെന്ന പേരില്‍ ഭര്‍ത്താവും അമ്മയും നിരന്തരം ഉപദ്രവിയ്ക്കാറുണ്ടെന്നും യുവതി പോലീസില്‍ മൊഴി നല്‍കി.

പോലീസ് അറസ്റ്റ് ചെയ്തു

പോലീസ് അറസ്റ്റ് ചെയ്തു

യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് സലീമിനെയും അമ്മ നൂര്‍ ബീഗത്തെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ബലാത്സംഗം ചെയ്ത ചാന്ദ് പാഷ ഒളിവിലാണ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിയ്ക്കുന്നതായി യുവതി സ്വന്തം വീട്ടുകാരോട് പറഞ്ഞിരുന്നത്രെ.

വീട്ടുകാര്‍ പറഞ്ഞത്

വീട്ടുകാര്‍ പറഞ്ഞത്

എന്നാല്‍ എല്ലാം സഹിയ്ക്കാനായിരുന്നു അവര്‍ പറഞ്ഞത്. ഭര്‍ത്താവിന്റെ വീട്ടുകാരോട് ഇതേ കുറിച്ച് ചോദിക്കാന്‍ പോലും ആരും വന്നില്ല. കഴിഞ്ഞ ആഴ്ചയാണ് ഹൈദരാബാദില്‍ സഹോദരങ്ങള്‍ ഭാര്യമാരെ വാട്‌സ് ആപ്പിലൂടെ തലാഖ് ചൊല്ലിയത്. അതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ രണ്ട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

English summary
Husband of a 6 month bride was forcing her to establish illegal sexual contacts with his uncle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X