ഹോങ്കോംഗിനും സിംഗപ്പൂരിനും ഒപ്പം ഹൈദരാബാദ്; ഇന്റര്‍നെറ്റ് വേഗതയില്‍ റെക്കോര്‍ഡ്!!
ഹൈദരാബാദ്: ലോകത്തെ ജിഗാ നഗരങ്ങളുടെ പട്ടികയിലേയ്ക്ക് ഹൈദരാബാദ്. ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന എസിടി ഫൈബര്‍ നെറ്റ് എന്ന ഇന്‍ര്‍നെറ്റ് സേവന ദാതാക്കളാണ് 1 ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചത്. മുത്തുകളുടെ നഗരമായ ഹൈദരാബാദ് ഇനി ജിഗാ സിറ്റിയെന്ന പേരിലും അറിയപ്പെടും. നിലവില്‍ ഇന്ത്യയില്‍ ലഭിക്കുന്ന ഇന്റര്‍നെറ്റിന് 2.5 എംബിപിഎസ് വേഗതയാണുള്ളത്.
കഴിഞ്ഞ ഒന്നരവര്‍ഷമായി 100 കോടി രൂപ ചെലവിട്ടാണ് കമ്പനി പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുള്ളത്. പ്രതിമാസം 5,999 രൂപയ്ക്ക് ഒരു ജിബി എന്ന പ്ലാനാണ് കമ്പനി അവതരിപ്പിക്കുന്നത്. ഐടി മന്ത്രി കെടി രാമറാവുവാണ് ഇന്റര്‍നെറ്റ് സേവനം ഉദ്ഘാടനം ചെയ്തത്. തെലങ്കാനയെ സാങ്കേതികമായും ഡിജിറ്റലായും ബന്ധിപ്പിക്കുകയെന്ന തന്റെ സ്വപ്നം ഇതുവഴി സാക്ഷാത്കരിക്കാന്‍ കഴിയുമെന്നും, തെലങ്കാന സ്വദേശികളെ ബന്ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യശ പ്രകടിപ്പിച്ചു.

2018ഓടെ 1 ജിബിപിഎസ് സ്പീഡുള്ള ഇന്റര്‍നെറ്റ് സേവനം വഴി ഹൈദരാബാദിലെ 2.3 കോടി ജനങ്ങളെ ബന്ധിപ്പിയ്ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രാജ്യത്തെ മറ്റ് പത്ത് നഗരങ്ങളില്‍ക്കൂടി എസിടി ഫൈബര്‍ ബ്രാന്‍ഡ് ജിബിപിഎസ് സ്പീഡുള്ള ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കും. ഇതിനായിം 1,200 കോടി രൂപയാണ് കമ്പനി ചെലവഴിക്കുക. ഹൈദരാബാദും സെക്കന്തരാബാദും കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന വലിയ ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളാണ് എസിടി ഫൈബര്‍ നെറ്റ്. ലോകത്തില്‍ ഉത്തര കൊറിയയിലെ സിയോള്‍, ഹോങ്കോംഗ് സിംഗപ്പൂര്‍, അമേരിക്കയിലെ ചില നഗരങ്ങള്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ജിബിപിഎസ് സേവനങ്ങള്‍ ലഭ്യമായിട്ടുള്ളത്.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം!












Click it and Unblock the Notifications