കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോങ്കോംഗിനും സിംഗപ്പൂരിനും ഒപ്പം ഹൈദരാബാദ്; ഇന്റര്‍നെറ്റ് വേഗതയില്‍ റെക്കോര്‍ഡ്!!

Google Oneindia Malayalam News

ഹൈദരാബാദ്: ലോകത്തെ ജിഗാ നഗരങ്ങളുടെ പട്ടികയിലേയ്ക്ക് ഹൈദരാബാദ്. ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന എസിടി ഫൈബര്‍ നെറ്റ് എന്ന ഇന്‍ര്‍നെറ്റ് സേവന ദാതാക്കളാണ് 1 ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചത്. മുത്തുകളുടെ നഗരമായ ഹൈദരാബാദ് ഇനി ജിഗാ സിറ്റിയെന്ന പേരിലും അറിയപ്പെടും. നിലവില്‍ ഇന്ത്യയില്‍ ലഭിക്കുന്ന ഇന്റര്‍നെറ്റിന് 2.5 എംബിപിഎസ് വേഗതയാണുള്ളത്.

കഴിഞ്ഞ ഒന്നരവര്‍ഷമായി 100 കോടി രൂപ ചെലവിട്ടാണ് കമ്പനി പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുള്ളത്. പ്രതിമാസം 5,999 രൂപയ്ക്ക് ഒരു ജിബി എന്ന പ്ലാനാണ് കമ്പനി അവതരിപ്പിക്കുന്നത്. ഐടി മന്ത്രി കെടി രാമറാവുവാണ് ഇന്റര്‍നെറ്റ് സേവനം ഉദ്ഘാടനം ചെയ്തത്. തെലങ്കാനയെ സാങ്കേതികമായും ഡിജിറ്റലായും ബന്ധിപ്പിക്കുകയെന്ന തന്റെ സ്വപ്‌നം ഇതുവഴി സാക്ഷാത്കരിക്കാന്‍ കഴിയുമെന്നും, തെലങ്കാന സ്വദേശികളെ ബന്ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യശ പ്രകടിപ്പിച്ചു.

netneutrality

2018ഓടെ 1 ജിബിപിഎസ് സ്പീഡുള്ള ഇന്റര്‍നെറ്റ് സേവനം വഴി ഹൈദരാബാദിലെ 2.3 കോടി ജനങ്ങളെ ബന്ധിപ്പിയ്ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രാജ്യത്തെ മറ്റ് പത്ത് നഗരങ്ങളില്‍ക്കൂടി എസിടി ഫൈബര്‍ ബ്രാന്‍ഡ് ജിബിപിഎസ് സ്പീഡുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. ഇതിനായിം 1,200 കോടി രൂപയാണ് കമ്പനി ചെലവഴിക്കുക. ഹൈദരാബാദും സെക്കന്തരാബാദും കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന വലിയ ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളാണ് എസിടി ഫൈബര്‍ നെറ്റ്. ലോകത്തില്‍ ഉത്തര കൊറിയയിലെ സിയോള്‍, ഹോങ്കോംഗ് സിംഗപ്പൂര്‍, അമേരിക്കയിലെ ചില നഗരങ്ങള്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ജിബിപിഎസ് സേവനങ്ങള്‍ ലഭ്യമായിട്ടുള്ളത്.

English summary
At a time when average internet speeds in India have reached 2.5 Mbps (megabits per second), Bengaluru-based Internet Service Provider (ISP) ACT Fibernet on Thursday announced the launch of 1Gbps (gigabits per second) wired broadband internet services in Hyderabad, making the City of Pearls' India's first Giga City'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X