പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ ശ്രമം;പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍!!
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യേഗസ്ഥന്‍ അറസ്റ്റില്‍. ഹൈദരാബാദിലെ കാമാത്തിപ്പുര സ്റ്റേഷനിലെ മുഹമ്മദ് മെഹ്ബൂബാണ് അറസ്റ്റിലായത്. 15 കാരിയുടെ വയസ്സ് തിരുത്തിയ ശേഷമാണ് വിവാഹം കഴിയ്ക്കാന്‍ ശ്രമിച്ചത്. വിവാഹിതനും നാല് മക്കളുടെ പിതാവുമാണ് അറസ്റ്റിലായ ഹെഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് മഹ്ബൂബ്. പെണ്‍കുട്ടിയുടെ സഹോദരിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് മാതാപിതാക്കള്‍ മരിച്ചുപോയ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷന് സമീപത്തുള്ള വീട്ടില്‍ സഹോദരിയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഹെഡ് കോണ്‍സ്റ്റബിളിന്റെ ഭാര്യ രോഗബാധിതയാണ്. രജേന്ദ്ര നഗര്‍ സ്വദേശിയായ മുഹമ്മദിനെ 2014ലാണ് കാമാത്തിപ്പുര സ്റ്റേഷനില്‍ ഹെഡ്‌കോണ്‍സ്റ്റബിളായി നിയമിക്കുന്നത്.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായി പലതവണ പോലീസിനെ സമീപിച്ചെങ്കിലും ഇയാള്‍ ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചതിനെ തുടര്‍ന്നാണ് സൗത്ത് സോണ്‍ ഡെപ്യൂട്ടി കമ്മീഷണറെ പരാതിയുമായി സമീപിക്കുന്നത്. പെണ്‍കുട്ടിയുമായി താന്‍ സ്‌നേഹത്തിലാണെന്നും വിവാഹം കഴിക്കണമെന്നുമാണ് ഇയാള്‍ ഉന്നയിക്കുന്ന ആവശ്യം.
പെണ്‍കുട്ടിയെ പാര്‍പ്പിക്കുന്നതിനായി ഇയാള്‍ മറ്റൊരു വീടും വാടകയ്ക്ക് ടുത്തിരുന്നു. മുത്തച്ഛന്റെയും മുത്തശ്ശിയുടേയും അനുവാദത്തോ
ടെ പ്രതി പെണ്‍കുട്ടിയുമായി മൈസൂരുവിലേയ്ക്കും ബെംഗളൂരുവിലേയ്ക്കും ഇയാള്‍ സഞ്ചരിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹ ശേഷം സ്വത്തുക്കള്‍ പെണ്‍കുട്ടിയ്ക്ക് എഴുതി നല്‍കാമെന്നും ഇയാള്‍ വാദ്ഗാനം നല്‍കിയിട്ടുണ്ട്. ഇയാള്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നും ഗുരുത നടപടി സ്വീകരിക്കണമെന്നുമാണ് പോലീസിന്റെ നിലപാട്.












Click it and Unblock the Notifications