സ്വച്ഛ് ഭാരത്... തിരക്കേറിയ റോഡരികില്‍ മൂത്രമൊഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വൈറല്‍!
സ്വച്ഛ് ഭാരതത്തിന് വേണ്ടിയുള്ള കാംപെയ്നുകളാണ് നാട് നിറയെ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സര്‍ക്കാരിന്റെ ഡ്രീം പ്രൊജക്ടായി അവതരിപ്പിച്ച പരിപാടിയാണ് സ്വച്ഛ് ഭാരത് അഭിയാന്. കാംപെയ്ന് വിജയിച്ചോ എന്ന് ചോദിച്ചാല്‍ വിജയിച്ചു എന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ചില ശ്രമങ്ങളൊക്കെ നടക്കുന്നുണ്ട് എന്നത് വാസ്തവം. എന്തുകൊണ്ട് വിജയിക്കുന്നില്ല എന്നാണ് ചോദ്യമെങ്കില്‍ ഇതാ ഇതുപോലുളള പോലീസുകാരും ഒരു കാരണമാണ് എന്ന് പറയാം.
ഒരു പോലീസ് ഉദ്യോഗസ്ഥന് റോഡരികില്‍ മൂത്രമൊഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കാര്യമാണ് പറയുന്നത്. ഹൈദരാബാദ് പോലീസിലെ ഒരു ഉദ്യോഗസ്ഥനാണ് ഡ്യൂട്ടി സമയത്ത്, യൂണിഫോമില്‍ റോഡിന് അരികില്‍ നിന്ന് ലാവിഷായി മൂത്രമൊഴിക്കുന്നത്. തിരക്കേറിയ റോഡില്‍ നിറയെ വാഹനങ്ങളും വൈറലാകുന്ന ചിത്രത്തില്‍ കാണാം.

പോലീസ് ഉദ്യോഗസ്ഥന്റെ വാഹനവും റോഡരികില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. മുന്നിലെ വാതില്‍ തുറന്ന നിലയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് പോലീസ് കാര്‍. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനെതിരെ കൊണ്ടുപിടിച്ച ബോധവത്ക്കരണം നടത്തുന്ന ഹൈദരാബാദ് പോലീസിന് ട്വിറ്ററിലൂടെ പുറത്ത് വന്ന ഈ ചിത്രം ചില്ലറ തലവേദനയൊന്നും അല്ല സൃഷ്ടിച്ചിരിക്കുന്നത്. ആരാണ് ഈ പോലീസ് ഉദ്യോഗസ്ഥനെന്ന് കണ്ടുപിടിച്ച് തക്ക ശിക്ഷ നല്‍കുമെന്നാണ് അധികാരികള്‍ പറയുന്നത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications