• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വച്ഛ് ഭാരത്... തിരക്കേറിയ റോഡരികില്‍ മൂത്രമൊഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വൈറല്‍!

  • By Desk

സ്വച്ഛ് ഭാരതത്തിന് വേണ്ടിയുള്ള കാംപെയ്‌നുകളാണ് നാട് നിറയെ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സര്‍ക്കാരിന്റെ ഡ്രീം പ്രൊജക്ടായി അവതരിപ്പിച്ച പരിപാടിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍. കാംപെയ്ന്‍ വിജയിച്ചോ എന്ന് ചോദിച്ചാല്‍ വിജയിച്ചു എന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ചില ശ്രമങ്ങളൊക്കെ നടക്കുന്നുണ്ട് എന്നത് വാസ്തവം. എന്തുകൊണ്ട് വിജയിക്കുന്നില്ല എന്നാണ് ചോദ്യമെങ്കില്‍ ഇതാ ഇതുപോലുളള പോലീസുകാരും ഒരു കാരണമാണ് എന്ന് പറയാം.

Read Also: ഒരിക്കലും മറക്കില്ല സെക്‌സ്... 13കാരി നല്‍കുന്ന 7 പൊടിക്കൈകള്‍.. കേട്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും!

ഒരു പോലീസ് ഉദ്യോഗസ്ഥന്‍ റോഡരികില്‍ മൂത്രമൊഴിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കാര്യമാണ് പറയുന്നത്. ഹൈദരാബാദ് പോലീസിലെ ഒരു ഉദ്യോഗസ്ഥനാണ് ഡ്യൂട്ടി സമയത്ത്, യൂണിഫോമില്‍ റോഡിന് അരികില്‍ നിന്ന് ലാവിഷായി മൂത്രമൊഴിക്കുന്നത്. തിരക്കേറിയ റോഡില്‍ നിറയെ വാഹനങ്ങളും വൈറലാകുന്ന ചിത്രത്തില്‍ കാണാം.

പോലീസ് ഉദ്യോഗസ്ഥന്റെ വാഹനവും റോഡരികില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. മുന്നിലെ വാതില്‍ തുറന്ന നിലയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് പോലീസ് കാര്‍. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനെതിരെ കൊണ്ടുപിടിച്ച ബോധവത്ക്കരണം നടത്തുന്ന ഹൈദരാബാദ് പോലീസിന് ട്വിറ്ററിലൂടെ പുറത്ത് വന്ന ഈ ചിത്രം ചില്ലറ തലവേദനയൊന്നും അല്ല സൃഷ്ടിച്ചിരിക്കുന്നത്. ആരാണ് ഈ പോലീസ് ഉദ്യോഗസ്ഥനെന്ന് കണ്ടുപിടിച്ച് തക്ക ശിക്ഷ നല്‍കുമെന്നാണ് അധികാരികള്‍ പറയുന്നത്.

English summary
swachh bharat abhiyan, police, hyderabad, photo, social media, twitter, prime minister, narendra modi, news in malayalam, latest news in malayalam, മലയാളം വാര്‍ത്തകള്‍, പുതിയ മലയാളം വാര്‍ത്തകള്‍, സ്വച്ഛ് ഭാരത് അഭിയാന്‍, പ്രധാനമന്ത്രി, നരേന്ദ്ര മോദി, ഹൈദരാബാദ്, പോലീസ്, മൂത്രം, സോഷ്യല്‍ മീഡിയ, വൈറല്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X