പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്കെത്തി; സ്വയം വെടിയുതിര്‍ത്തു ആത്മഹത്യ, മോദിയ്ക്കും സുരക്ഷാ ഭീഷണി!!
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ശ്രീധര്‍
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ സേനാഗം ആത്മഹത്യ ചെയ്തു. പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി നിയോഗിക്കപ്പെട്ട സബ് ഇന്‍സ്‌പെക്ടര്‍ ശ്രീധറാണ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. മൈലാര്‍ദേവപ്പള്ളിയിലെ പിവിഎന്‍ആര്‍ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാത്രി പൊലീസ് അക്കാദമിയില്‍ തങ്ങാനിരിക്കെയാണ് സംഭവം.
പൊലീസ് അക്കാദമിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂപരിധിക്കുള്ളിലായിരുന്നു സംഭവം. രാജ്യത്തെ പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന കോണ്‍ഫറന്‍സിന് മുമ്പായിരുന്നു സംഭവം. സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അപ്പാര്‍ട്ട്‌മെന്റിന്റെ 19ാമത്തെ നിലയില്‍ വച്ച് വെടിയുതിര്‍ക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നതിനായി ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് മുകളില്‍ വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ശ്രീധര്‍.
വാറംഗല്‍ സ്വദേശിയായ ശ്രീധറിനെ പ്രധാനമന്ത്രിയുടെ ദിദ്വിന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചത്. എന്നാല്‍ ശ്രീധറിനെ കാണാനെത്തിയ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹത്തെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചില്‍ വെടിവെച്ച് മരിയ്ക്കുകയായിരുന്നു.

എന്നാല്‍ അസീഫാബാദിലെ ഹോം ഗാര്‍ഡായ ഒരു യുവതിയുമായി ശ്രീധര്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹത്തിന് വീട്ടുകാര്‍ എതിരുനിന്നിരുന്നുവെന്നുമുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അസീഫാബാദിലെ ചിന്തെലമനപ്പള്ളി സ്റ്റേഷനിലെ എസ്‌ഐയാണ് ശ്രീധര്‍. നവംബര്‍ 23നാണ് ശ്രീധര്‍ ഡ്യൂട്ടിയ്ക്കായി പൊലീസ് അക്കാദമിയിലെത്തിയ ഉദ്യോഗസ്ഥരെ അടുത്ത ദിവസം ഡ്യൂട്ടിയ്ക്കായി വിന്യസിക്കുകയായിരുന്നു.












Click it and Unblock the Notifications