250 രൂപയ്ക്ക് പെണ്‍കുട്ടിയെ വാങ്ങി, വീട്ടുജോലി കഴിഞ്ഞാല്‍ ഭിക്ഷാടനത്തിനായി പറഞ്ഞുവിടും
ഹൈദരാബാദ്: ഭിക്ഷാടത്തിനു വിടാനായി ദമ്പതികള്‍ പെണ്‍കുട്ടിയെ വാങ്ങി. പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെയാണ് ദമ്പതികള്‍ ഭിക്ഷാടനത്തിന് അയച്ചത്. പെണ്‍കുട്ടിയെ മൃഗീയമായ രീതിയില്‍ ഭിക്ഷയെടുപ്പിച്ച ദമ്പതികളെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. മൂന്നു മാസത്തോളമായി ഭിക്ഷ യാചിച്ചെത്തുന്ന കൂട്ടത്തില്‍ പൂജ എന്ന പെണ്‍കുട്ടിയുമുണ്ട്.
തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ബഷീറാബാദിലാണ് സംഭവം നടന്നത്. താന്ഡൂര് ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷയെടുത്തു നടക്കുന്ന പെണ്‍കുട്ടി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ദമ്പതികളെക്കുറിച്ചറിയുന്നത്. 250 രൂപ കൊടുത്താണ് പെണ്‍കുട്ടിയെ ദമ്പതികള്‍ വാങ്ങിച്ചത്.

മുംബൈയില്‍ താമസിച്ചിരുന്ന സമയത്താണ് ദമ്പതികള്‍ പെണ്‍കുട്ടിയെ ഒരാളുടെ കൈയ്യില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍, കുട്ടിയെ വളര്ത്താനായിരുന്നില്ല ഇവരുടെ ലക്ഷ്യം. കുട്ടിയെ കൊണ്ട് പണം സമ്പാദിക്കുകയായിരുന്നു പരിപാടി. ആദ്യം വീട്ടു ജോലിയാണ് കുട്ടിയെ കൊണ്ട് എടുപ്പിച്ചത്. പിന്നീട് കുട്ടിയെ ഭിക്ഷാടനത്തിനായി അയക്കുകയായിരുന്നു.
രാവിലെ വീട്ടിലെ ജോലികള്‍ ചെയ്തശേഷം പെണ്‍കുട്ടി ഭിക്ഷാടനത്തിനായി പോകും. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. സംഭവത്തില്‍ വി ബാസമ്മ, വി രാമലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം











Click it and Unblock the Notifications