കൊറോണ കുമാരിയും കൊറോണ കുമാറും ജനിച്ചു, പേരിടലിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഡോക്ടര്‍
ഹൈദരാബാദ്: രാജ്യത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5000 കടന്നിരിക്കുകയാണ് 149 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധയേറ്റ് മരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ചിലയിടങ്ങളില്‍ സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന സംശയം വരെ പുറത്തുവരുന്നുണ്ട്.
ഈ ഭീതി ജനിപ്പിച്ച കാലത്ത് അളുകള്‍ ഏറ്റവും ഉപയോഗിച്ച വാക്കുകളാണ് കൊറോണയും കൊവിഡും ലോക്ക് ഡൗണുമൊക്കെ. ഈ ഒറ്റക്കാരണത്താല്‍ തന്നെ പല സംസ്ഥാനങ്ങളിലും ജനിച്ച കുട്ടികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത് ഈ വാക്കുകള്‍ ഉപയോഗിച്ചാണ്. നേരത്തെ ഉത്തര്‍പ്രദേശില്‍ കൊറോണ, ലോക്ക് ഡൗണ്‍ എന്ന പേര് ജനിച്ച കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരുന്നു.ഇപ്പോഴിതാ ഹൈദരാബാദില്‍ ജനിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്ക് നല്കിയ പേരുകളാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

കൊറോണ കുമാരിയും കുമാറും
എന്നാല്‍ ഇത്തവണത്തെ പേരിന് ചില പ്രത്യേകതകളുമുണ്ട്. വെറും കൊറോണയും കൊവിഡുമൊന്നുമല്ല. ഹൈദരാബാദിലെ കടപ്പയിലെ വെമ്പള്ളി ഗ്രാമത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് നല്കിയ പേരാണ് കൊറോണ കുമാരിയും കൊറോണ കുമാറും. എസ്എഫ് ഭാഷ ആശുപത്രിയില്‍ ജനിച്ച രമാദേവി-ശശികല എന്നീ ദമ്പതികളുടെ ഇരട്ടക്കുട്ടികള്ക്കാണ്ഈ വിധം പേര് നല്‍കിയിരിക്കുന്നത്. ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് ഈ പേര് നല്‍കിയിരിക്കുന്നത്.

പേരിട്ടത് ഡോക്ടര്‍
പ്രസവം നടത്തിയ ഡോക്ടറാണ് കുഞ്ഞുങ്ങള്‍ക്ക് ഈ പേര് നല്‍കിയത്. ഇപ്പോള്‍ എല്ലാവരും കൊറോണ വൈറസിനെ കുറിച്ചാണ് സംസാരിക്കുന്നത്. അപ്പോള്‍ അക്കാര്യത്തില്‍ നമ്മള് അവബോധം സൃഷ്ടിക്കണം. അതുകൊണ്ടാണ് ഈ കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെയൊരു പേര് നല്‍കിയതെന്ന് ഡോക്ടര്‍ പറഞ്ഞു. ഇക്കാര്യം കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് സംസാരിച്ചു. അവരുടെ സമ്മതത്തോടെയാണ് ഇങ്ങനയൊരു പേര് ഇട്ടതെന്ന് ഡോക്ടര്‍ പറഞ്ഞു. കൊറോണ പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകം അനുഭവിച്ച ബുദ്ധിമുട്ടകള്‍ എന്തൊക്കെയാണെന്ന് നമ്മള് ഈ പേരികളിലൂടെ ഓര്‍ത്തെടുക്കും. പ്രതികൂല സഹചര്യത്തില്‍ നേടിയെടുത്ത വിജയത്തിന്റെ പ്രതീകമായി ഇരുവരും നിലനില്‍ക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

യുപിയിലെ ലോക്ക് ഡോണ്‍
അതേസമയം,ഉത്തര്‍പ്രദേശില്‍ ജനിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്ക് കൊറോണയെന്നും ലോക്ക് ഡൗണെന്നും രക്ഷിതാക്കള്‍ പേര് നല്‍കിയിരുന്നു. ദേവരിയ ജില്ലയില്‍ ജനിച്ച ഒരു കുഞ്ഞിന് രക്ഷിതാക്കള്‍ നല്കിയ പേരാണ് ലോക്ക് ഡൗണ്‍. ഈ കാലത്ത് പിറന്ന കുഞ്ഞായതുകൊണ്ടാണ് രക്ഷിതാക്കള്‍ ഈ പേര് തന്നെ കുഞ്ഞിനായി നല്‍കിയത്. ഖുംഖുദു എന്ന ഗ്രാമത്തില്‍ പിറന്ന ആണ്‍കുഞ്ഞിനാണ് ലോക്ക് ഡൗണ്‍ എന്ന് പേരിട്ടിരിക്കുന്നത്.

കാരണം
പേരിട്ടതിനെ കുറിച്ച് കുഞ്ഞിന്റെ പിതാവ് പറയുന്നത് ഇങ്ങനെ, ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന മഹാമാരിയായ കൊറോണയില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടിയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ലോക്ക് ഡൗണ്‍ ഇപ്പോള്‍ നടപ്പിലാക്കിയത് നമ്മുടെ ദേശത്തിന്റെ താല്പര്യത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ കുഞ്ഞിന് ആ പേര് നല്‍കിയിരിക്കുന്നതെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കൊറോണ
ഉത്തര്‍പ്രദേശില്‍ പിറന്ന മറ്റൊരു പെണ്‍കുഞ്ഞിന് കൊറോണ എന്ന് പേരിട്ടിരുന്നു. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലാണ് വിചിത്രമായ പേരിട്ടത്. കുഞ്ഞിന് കൊറോണ എന്ന് പേരിടാന്‍ അമ്മാവന് ഒട്ടേറെ കാരണങ്ങളും പറയുന്നുണ്ട്. സര്‍ക്കാര്‍ വനിതാ ആശുപത്രിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞ് പിറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു ജനനം.കുടുംബം മറ്റൊന്നും ആലോചിച്ചില്ല. കുഞ്ഞിന് കൊറോണയെന്ന് പേരിട്ടു. കൊറോണയെ ആളുകള്‍ ഭീതിയോടെയാണ് കാണുന്നതെങ്കിലും, കൊറോണ മൂലം ഒരുപാട് പേര് മരിച്ചുവെങ്കിലും ചില നേട്ടങ്ങള്‍ സമൂഹത്തിലുണ്ടായി എന്ന് കുഞ്ഞിന്റെ അമ്മാവന് നിതേഷ് ത്രിപാഠി പറയുന്നു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications