ശ്വേത ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് കോടതി, നടിക്ക് ക്ലീന്‍ ചീട്ട്
ഹൈദരാബാദ്: വേശ്യാവൃത്തിയുടെ പേരില്‍ അറസ്റ്റിലായ നടി ശ്വേത ബസുവിന് ക്ലീന്‍ ചീട്ട്. ശ്വേത ബസു തെറ്റ് ചെയ്തതായി ആരോപിക്കുന്ന പൊലീസിന് നടിയ്‌ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നമ്പല്ലി സെഷന്‍ കോടതി നടിയ്ക്ക് ക്ലീന്‍ ചീട്ട് നല്‍കിയത്.
ശ്വേതയ്‌ക്കെതിരെ ഉന്നയിച്ച ആരോപണത്തിന് ഒരു തെളിവു പോലുമില്ലെന്ന് ശ്വേതയുടെ അഭിഭാഷകനും പ്രതികരിച്ചു. ശ്വേതയ്‌ക്കെതിരെയുള്ള എല്ലാ കേസുകളും കോടതി പിന്‍വലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നടിയെ പൂര്‍ണമായും സ്വതന്ത്രമാക്കി വിടാന്‍ കോടതി നിര്‍ദ്ദേശിച്ചത്രെ.

ശ്വേത അറസ്റ്റിലായത്
സെപ്റ്റംബറില്‍ ഹൈദരാബാദിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ശ്വേത അറസ്റ്റിലാകുന്നത്. ഹോട്ടല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച സെക്‌സ് റാക്കറ്റ് സംഘവും ശ്വേതയ്‌ക്കൊപ്പം അറസ്റ്റിലായിരുന്നു.

ദേശീയ അവാര്‍ഡ് നേടിയ നടി
ദേശീയ പുരസ്‌കാര ജേതാവു കൂടെയായ നടിയെ സെക്‌സ് റാക്കറ്റിനൊപ്പം അറസ്റ്റ് ചെയ്തത് ഭാരതത്തെ ഞെട്ടിച്ചു. സിനിമയില്‍ നിന്നും പലരും ശ്വേതയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.

ശ്വേത ആദ്യം പറഞ്ഞത്
സിനിമ ഇല്ലാതായ സാഹചര്യത്തില്‍ ഗതികെട്ട് വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞെന്ന് ശ്വേത ബസു പറഞ്ഞുവെന്ന് മൊഴിയുണ്ടായിരുന്നു. ജീവിക്കാന്‍ വേറി വഴിയില്ലാത്തതുകൊണ്ട് ശ്വേത വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞെന്നറിഞ്ഞപ്പോള്‍ ദീപികപദുക്കോണ്‍ അടക്കമുള്ള നായികമാര്‍ പിന്തുണയുമായി വന്നു. പക്ഷെ ഈ മൊഴി പിന്നീട് ശ്വേത നിഷേധിച്ചു.

പുനരധിവാസ കേന്ദ്രത്തില്‍
അറസ്റ്റിലായ നടിയെ പുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ആറ് മാസം പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിക്കാനായിരുന്നു കീഴ്‌ക്കോടതി വിധി.

ശ്വേതയെ വിട്ടയച്ചു
കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് ശ്വേതയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് നടിയെ അമ്മയ്‌ക്കൊപ്പം വിട്ടു. സെഷന്‍ കോടതിയാണ് സെപ്റ്റംബര്‍ 30 ന് നടിയെ അമ്മയ്‌ക്കൊപ്പം വിടാന്‍ ഉത്തരവിട്ടത്.

വീട്ടിലെത്തിയപ്പോള്‍
കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ നടി നേരത്തെ തന്നെ സംബന്ധിച്ച് വന്ന വാര്‍ത്തകളൊക്കെ നിഷേധിച്ചു. ജീവിക്കാന്‍ വേണ്ടി താന്‍ വേശ്യാവൃത്തി ചെയ്തതെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. പുനരധിവാസ കേന്ദ്രത്തില്‍ എനിക്കെന്റെ രക്ഷിതാക്കളെ പോലും കാണാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ ഞാനങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കുന്നതെന്നാണ് ശ്വേത ചോദിക്കുന്നത്. തനിക്കാരോടും പരാതിയില്ലെന്ന് പറഞ്ഞ ശ്വേത ഉണ്ടെങ്കില്‍ അത് തന്നെ കുറിച്ച് അപവാദങ്ങള്‍ പടച്ചിറക്കിയ മാധ്യമങ്ങളോട് മാത്രമാണെന്നും പറഞ്ഞു.

സാഹിത്യത്തിലേക്ക്
പുനരധിവാസ കേന്ദ്രത്തിലായിരിക്കുമ്പോള്‍ ശ്വേത ഒരു കവിത എഴുതിയിരുന്നു. അത് ശ്രദ്ധിയ്ക്കപ്പെട്ടു. ഇപ്പോള്‍ നടി ഒരു സിനിമയിക്ക് തിരക്കഥയെഴുതിക്കൊണ്ടിരിക്കുകയാണെന്നും കേള്‍ക്കുന്നു.

ക്ലീന്‍ ചീട്ട്
കോടതി വിധിയില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞ ശ്വേതയുടെ വിശ്വാസം തെറ്റിയില്ല. നടിയെ സ്വതന്ത്രമായി വിടാന്‍ ഹൈദരാബാദ് കോടതി ഉത്തരവിട്ടു. നടിക്കെതിരെയുള്ള ആരോപണത്തിന് ഒരു തെളിവും പൊലീസിന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോടതി വിധി.












Click it and Unblock the Notifications