കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ടവരുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും

Google Oneindia Malayalam News

ഹൈദരാബാദ്: പോലീസ് വെടിയേറ്റ് മരിച്ച നാല് പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. നാലു പേരുടെയും മൃതദേഹങ്ങള്‍ റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഹൈദരാബാദിലെ വനിതാ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെയും തെളിവെടുപ്പിനിടെ പോലീസ് വെടിവച്ചു കൊന്നിരുന്നു. ഏറ്റുമുട്ടലിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത് എന്നാണ് പോലീസ് പറഞ്ഞിരുന്നത്.

09

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കകം മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ദില്ലി എയിംസില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യുക. മൂന്ന് ഫോറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ടാകും. ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.

ഹൈദരാബാദിലെ ഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. നേരത്തെ മെഹ്ബൂബ് നഗറിലെ ആശുപത്രിയിലായിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഡിസംബര്‍ പത്തിനാണ് ഗാന്ധി മെഡിക്കല്‍ കോളജിലേക്ക് മൃതദേഹങ്ങള്‍ മാറ്റിയത്. പ്രതികളെ വെടിവച്ചു കൊന്ന സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു.ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ദേശം.

എന്‍ആര്‍സിയില്‍ ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്‍ജെപിയും എതിര്‍പ്പുമായി രംഗത്ത്എന്‍ആര്‍സിയില്‍ ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്‍ജെപിയും എതിര്‍പ്പുമായി രംഗത്ത്

സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് വിഎസ് സിര്‍പുറക് അധ്യക്ഷനായ സമിതിയില്‍ ജസ്റ്റിസ് രേഖ, സിബിഐ മുന്‍ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങള്‍. ബോംബെ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയാണ് ജസ്റ്റിസ് രേഖ. അന്വേഷണം പൂര്‍ത്തിയാക്കി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ മറ്റൊരു അന്വേഷണവും വേണ്ടെന്ന് കോടതി വ്യക്തമാക്കി.

English summary
Hyderabad doctor murder: HC orders re-postmortem of accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X