ഭര്‍ത്താവിന്റെ മദ്യപാനം ഭാര്യ പിണങ്ങി പോയി, വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ യുവതിയ്ക്ക് സംഭവിച്ചത്
അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മഴുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. തെലുങ്കാനയിലെ ഗഡ്വാല്‍ ജില്ലയിലെ ജൊഗുലുമ്പയിലാണ് സംഭവം.
ഹൈദരബാദ്; അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മഴുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. തെലുങ്കാനയിലെ ഗഡ്വാല്‍ ജില്ലയിലെ ജൊഗുലുമ്പയിലാണ് സംഭവം. ഭാര്യ ഉറങ്ങി കിടന്നിരുന്ന സമയത്താണ് ഭര്‍ത്താവ് ഹുസൈന്‍ മഴുക്കൊണ്ട് തലയ്ക്ക് വെട്ടിയത്.
35 കാരനായ ഹുസൈനും ഭാര്യ റസിയും വിവാഹിതരായിട്ട് ഏഴ് വര്‍ഷം കഴിഞ്ഞു. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. സ്ഥിരം മദ്യപിച്ച് വരുന്ന ഹുസൈന്‍ വീട്ടില്‍ വന്ന് ഭാര്യയോടും മക്കളെയും ഉപദ്രവിക്കുമായിരുന്നു. അടുത്തിടെ ശല്യം സഹിക്കാതെ വന്നപ്പോള്‍ കുട്ടികളെയും കൂട്ടി റസിയ തന്റെ രക്ഷിതാക്കളുടെ അടുത്തേക്ക് താമസം മാറ്റി.

ഭര്‍ത്താവ് അവിഹിതം തുടങ്ങി
ഭാര്യ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതോടെ ഹുസൈന്‍ മറ്റൊരു സ്ത്രീയുമായി അവിഹിതം തുടങ്ങി. തുടര്‍ന്ന് ആ സ്ത്രീയെ വിവാഹം കഴിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു ഹുസൈന്‍.

ഇതറിഞ്ഞ ഭാര്യ റസിയ
ഭര്‍ത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞതോടെ റസിയ വീട്ടിലേക്ക് തിരിച്ച് വരികെയും ഹുസൈനുമായി വഴക്കായി. എന്തുണ്ടായാലും മറ്റൊരു വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞതോടെയാണ് ഹുസൈന്‍ ഭാര്യയെ മഴുക്കൊണ്ട് തലയ്ക് അടിച്ചത്.

സംഭവം നടന്നത് രാത്രി
വെള്ളിയാഴ്ച രാത്രി റസിയ ഉറങ്ങി കിടക്കുമ്പോഴാണ് ഹുസൈന്‍ മഴുക്കൊണ്ട് തലയ്ക്ക് അടിയച്ച് കൊന്നത്. കൊന്നതിന് ശേഷം ഹുസൈന്‍ റൂമിലെ രക്ത കറ തുടച്ച് കളഞ്ഞ് വസ്ത്രവും മാറ്റി.

ആത്മഹത്യാ ശ്രമം
കൊല നടത്തിയതിന് ശേഷം റസിയ ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ഹുസൈന്‍ കീടനാശിനിയുടെ ഒരു കുപ്പിയും മൃതദേഹത്തിന് അരികില്‍ വെച്ചു. റസിയയുടെ വീട്ടുകാരാണ് ഹുസൈന്‍ കൊന്നതാണെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്.

പോലീസ് അറസ്റ്റ് ചെയ്തു
സംഭവത്തെ തുടര്‍ന്ന് പോലീസ് ഹുസൈനെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications