കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി ഹൈദരാബാദിൽ ഭിക്ഷാടനം; ബാഗിൽ നിന്ന് കണ്ടെത്തിയത് 2 ലക്ഷം രൂപ, അത്ഭുതത്തോടെ ഉദ്യോഗസ്ഥർ!!

Google Oneindia Malayalam News

ഹൈദരാബാദ്: യാചക നിരോധിത സിറ്റിയായാനുള്ള ശ്രമത്തിലാണ് ഹൈദരാബാദ്. ഇതിന്റെ ഭാഗമായി ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ യാചകരെ പിടികൂടാറുണ്ട്. ചെർലപ്പള്ളി ജയിൽ പരിധിയിലുള്ള യാചകരെ അനന്താശ്രമത്തിലോ റിഹാബിലിറ്റേഷൻ‍ സെന്ററിലോ പ്രവേശിപ്പിക്കാറാണ് പതിവ്.

പതിവുപോലെ യാചകരെ പിടികൂടുന്നതിനുള്ള തിരച്ചിലിൽ മലക്പേട്ടിനടുത്തുള്ള മൂസറബാഗ് സ്ഥലത്ത് ഉദ്യോഗസ്ഥർ കണ്ടെത്തിയ എഴുപത് വയസ്സുള്ള ബിജ്ലി പെൻറമ്മയാണ് എല്ലാവരുടെയുംം ആശ്ചര്യത്തിന് പാത്രമാിയിരിക്കുന്നത്. ഇവരെ പിടികൂടി അനന്ദാസ്രമത്തിലേക്കാണ് കൊണ്ടുപോയത്.

Hyderabad

ആശ്രമത്തിലെ അധികാരികൾ പെന്റമ്മയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് എല്ലാവരും ഞെട്ടിയത്. ബാഗിനുള്ളിൽ കണ്ടെത്തിയത് 2,34,320 രൂപ. അത് മാത്രമല്ല അവർ വെള്ളി ചെയ്നും ധരിച്ചിരുന്നു. പെന്റമ്മയുടെ ഒരു മകൻ മരിക്കുകയും മറ്റൊരു മകനെ കാണാതാകുകയും ചെയ്തതോടെയാണ് ഇവർ വീട് വിട്ടിറങ്ങിയതെന്ന് ആശ്രമത്തിലെ അധികൃതർ പറയുന്നു. അവർക്കുണ്ടായിരുന്ന സ്വത്തുക്കളെല്ലാം വിറ്റ് 2011ൽ രണ്ട് ലക്ഷം രൂപ ലഭിച്ചിരുന്നു. കുട്ടികൾക്കും പേരകുട്ടികൾക്കുമായി ഒരു ലക്ഷം രൂപ നൽകി. ബാക്കിയുള്ള ഒരു ലക്ഷം രൂപയുമായാണ് അവർ വീട് വിട്ടിറങ്ങിയത്.

English summary
Hyderabad: Elderly woman begging on streets caught with Rs 2 Lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X