കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദിന്റെ പേര് മാറ്റം; യോഗിക്ക് ചുട്ട മറുപടിയുമായി ഒവൈസി, ഇനി ട്രംപ് കൂടി എത്താനുണ്ട്

Google Oneindia Malayalam News

ഹൈദരാബാദ്: ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്ന് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. യുപിയില്‍ ഒട്ടേറെ സ്ഥലങ്ങളുടെ പേര് മാറ്റിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

Recommended Video

cmsvideo
ഹൈദരാബാദിന് ഹിന്ദു പേര് നൽകാൻ വന്ന യോഗിയെ പറപ്പിച്ച് ഒവൈസി

ഹൈദരാബാദില്‍ മുന്‍സിപ്പാലിറ്റി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വേളയിലാണ് യോഗി വിവാദ പ്രസ്താവന നടത്തിയത്. ഇതിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. മുന്‍സിപ്പില്‍ തിരഞ്ഞെടുപ്പില്‍ ഇനി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടി പ്രചാരണത്തിനെത്താന്‍ ബാക്കിയുള്ളൂ എന്നും ഒവൈസി പരിഹസിച്ചു. വിശദവിവരങ്ങള്‍...

 അവരുടെ പേര് മാറ്റുമെന്ന് ഒവൈസി

അവരുടെ പേര് മാറ്റുമെന്ന് ഒവൈസി

ഹൈദരാബാദിന്റെ പേര് മാറ്റാന്‍ ആഗ്രഹിക്കുന്നവരുടെ പേര് മാറ്റുമെന്ന് ഒവൈസി പ്രതികരിച്ചു. എന്നാല്‍ യോഗിയെ പരാമര്‍ശിക്കാതെയാണ് ഒവൈസി മറുപടി പറഞ്ഞത്. ഹൈദരാബാദിന്റെ പേര് മാറ്റാന്‍ വരുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ഉചിതമായ മറുപടി നല്‍കണമെന്നും അസദുദ്ദീന്‍ ഒവൈസി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

ഇതെന്താ പ്രധാനമന്ത്രി തിരഞ്ഞെടുപ്പോ

ഇതെന്താ പ്രധാനമന്ത്രി തിരഞ്ഞെടുപ്പോ

ഹൈദരാബാദിലെ പ്രാദേശിക തിരഞ്ഞെടുപ്പ് പോലെ അല്ല കാര്യങ്ങള്‍ തോന്നുന്നത്. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പോലെയാണ്. എല്ലാ നേതാക്കളും ഹൈദരാബാദിലെത്തിയിട്ടുണ്ട്. ട്രംപ് കൂടി ഇനി വരാനുള്ളൂ എന്നാണ് ഒരു കുട്ടി പറഞ്ഞത്. അവന്‍ പറഞ്ഞത് ശരിയാണ്. ഇനി ട്രംപ് മാത്രമാണ് ബാക്കിയുള്ളത് എന്നും ഒവൈസി പറഞ്ഞു.

കൊള്ളയടി നിര്‍ത്തണം

കൊള്ളയടി നിര്‍ത്തണം

ശനിയാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹൈദരാബാദില്‍ എത്തിയ യോഗി ആദിത്യനാഥ് എംഐഎമ്മിനെയും ടിആര്‍എസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹൈദരാബാദിലെ ഇരു കക്ഷികളും ചേര്‍ന്ന് കൊള്ളയടിക്കുകയാണെന്നും ഇനിയും അവസരം നല്‍കരുതെന്നും യോഗി പറഞ്ഞിരുന്നു. പിന്നീടാണ് അദ്ദേഹം ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് പറഞ്ഞത്.

എന്നോട് ചിലര്‍ ചോദിക്കുന്നു...

എന്നോട് ചിലര്‍ ചോദിക്കുന്നു...

ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റാന്‍ സാധിക്കുമോ എന്ന് എന്നോട് ചിലര്‍ ചോദിക്കുന്നു. എന്തു കൊണ്ട് പറ്റില്ല. ഫൈസാബാദ് അയോധ്യയായും അലഹാബാദ് പ്രയാഗ് രാജ് ആയും യുപിയില്‍ മാറ്റിയില്ലേ. ബിജെപി അധികാരത്തില്‍ വന്ന വേളയിലാണ് ഈ മാറ്റം വരുത്തിയത്. അപ്പോള്‍ പിന്നെ ഹൈദരാബാദിന്റെ പേര് എന്തുകൊണ്ട് മാറ്റിക്കൂടാ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

പ്രമുഖര്‍ കളത്തില്‍

പ്രമുഖര്‍ കളത്തില്‍

ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ഹൈദരാബാദില്‍ ഇത്തവണ പ്രചാരണത്തിനെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ്, തേജസ്വി സൂര്യ തുടങ്ങിയവര്‍ ഹൈദരബാദിലെത്തി. ഈ സാഹചര്യത്തിലാണ് ഇനി അമേരിക്കന്‍ പ്രസിഡന്റ് കൂടി വരാന്‍ ബാക്കിയുണ്ട് എന്ന് ഒവൈസി പരിഹസിച്ചത്. ഇന്ന് കൊട്ടികലാശമാണ്.

മോദിയെ ക്ഷണിച്ച് ഒവൈസി

മോദിയെ ക്ഷണിച്ച് ഒവൈസി

കഴിഞ്ഞ ദിവസം മോദിയെ പ്രചാരണത്തിന് വെല്ലുവിളിച്ചിരുന്നു ഒവൈസി. ഹൈദരാബാദ് ഗ്രേറ്റര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ 150 വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാലാം തിയ്യതി ഫലം അറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടിആര്‍എസിന് ആയിരുന്നു മേല്‍ക്കൈ. ഇത്തവണ ബിജെപി കുതിക്കുമെന്നാണ് പ്രചാരണം.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കും; വടകരയില്‍ കെ മുരളീധരന്‍ പ്രചാരണം നടത്തുമെന്ന് റിപ്പോര്‍ട്ട്കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കും; വടകരയില്‍ കെ മുരളീധരന്‍ പ്രചാരണം നടത്തുമെന്ന് റിപ്പോര്‍ട്ട്

English summary
Hyderabad election: Asaduddin Owaisi reply to Yogi Adityanath comments on City name change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X