കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് വെടിവെയ്പ്പ്; പോലീസുകാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹര്‍ജി

  • By Desk
Google Oneindia Malayalam News

ദില്ലി: ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന തെലങ്കാന പോലീസിന്‍റെ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജികള്‍. ഏറ്റുമുട്ടല്‍ നടന്നതെങ്ങനെയാണെന്ന കാര്യത്തില്‍ വിശദമായ അന്വേഷ​ണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജികളാണ് സുപ്രീകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

ഉന്നാവ്; 'പ്രതികള്‍ക്ക് ബിജെപി ബന്ധമുണ്ടെന്നാണ് കേട്ടത്, അതുകൊണ്ടാണ് അവര്‍ സംരക്ഷിക്കപ്പെടുന്നത്'ഉന്നാവ്; 'പ്രതികള്‍ക്ക് ബിജെപി ബന്ധമുണ്ടെന്നാണ് കേട്ടത്, അതുകൊണ്ടാണ് അവര്‍ സംരക്ഷിക്കപ്പെടുന്നത്'

പോലീസ് പറയുന്നത് പോലെ യാഥാര്‍ത്ഥത്തില്‍ പ്രതികള്‍ തോക്ക് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിച്ചപ്പോഴാണോ വെടിവെയ്പ്പുണ്ടായത്? അതോ പോലീസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണോ? തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാവാന്‍ സംഭവത്തില്‍ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരിവിടണമെന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.

encounter

സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ശനിയാഴ്ച്ച സുപ്രീകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കേസില്‍ 2014 ലെ സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരായ ജിഎസ് മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

ആറ് മണിക്കൂര്‍ ഹൃദയം നിലച്ച യുവതിക്ക് പുനര്‍ജന്മം!! ഡോക്ടര്‍മാരെ അതിശയിപ്പിച്ച് മാഷ്ആറ് മണിക്കൂര്‍ ഹൃദയം നിലച്ച യുവതിക്ക് പുനര്‍ജന്മം!! ഡോക്ടര്‍മാരെ അതിശയിപ്പിച്ച് മാഷ്

ഇന്നലെ പുലര്‍ച്ചെ 3.30 നായിരുന്നു കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സ്വയം രക്ഷക്ക് വേണ്ടി വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് അവകാശപ്പെടുന്നത്.

Recommended Video

cmsvideo
Right or Wrong We feel Happy Says Kerala Women | Oneindia Malayalam

യുവതിയെ പ്രതികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയോ അതേ സ്ഥലത്ത് വെച്ച് തന്നെയാണ് 4 പ്രതികളേയും പോലീസ് വെടിവെച്ച് കൊന്നത്. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

English summary
Hyderabad Encounter; Plea filed in SC seeking action against cops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X