Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈദരാബാദ് ഏറ്റുമുട്ടൽ: കൊല്ലപ്പെട്ടവരുടെ സംസ്കാരം തടഞ്ഞ് കോടതി, ഡിസംബർ ഒമ്പത് വരെ നീട്ടാൻ നിർദേശം!

ഹൈദരാബാദ്: ഹൈദരാബാദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് കോടതി തടഞ്ഞു. തെലങ്കാന ഹൈക്കോടതിയാണ് കേസിൽ ഇടപെട്ടത്. ഡിസംബർ ഒമ്പതിന് വൈകിട്ട് ആറ് മണിവരെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്നാണ് കോടതി സർക്കാരിന് നൽകിയിട്ടുള്ള നിർദേശം. കൊല്ലപ്പെട്ട നാല് പേരുടേയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പെൻഡ്രൈവിലോ സിഡിയിലോ കൈമാറാനും തെലങ്കാന സർക്കാരിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് കേസിലെ കുറ്റാരോപിതരായ നാല് പേരെ ഏറ്റുമുട്ടലിൽ വധിച്ചത്.

നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റിലെ അംഗങ്ങളും മനുഷ്യാവകാശ സംഘടനാംഗങ്ങളും സമർപ്പിച്ച കത്തിലാണ് ഉത്തരവ് പുറത്തിറക്കിയത്. കത്ത് പൊതുതാൽപ്പര്യ ഹർജിയാക്കി മാറ്റിയ ശേഷമാണ് ജസ്റ്റിസ് എംഎസ് രാമചന്ദ്രറാവുവാണ് നിർദേശിച്ചത്. ജില്ലാ ജഡ്ജിക്കാണ് പോസ്റ്റ് മോർട്ടത്തിന്റെ ദൃശ്യങ്ങൾ സമർപ്പിക്കേണ്ടത്.

hyderabad-encounter-si

നവംബർ 28നാണ് 26കാരിയായ വെറ്റിനറി ഡോക്ടറുടെ മൃതദേഹം ഷംഷാബാദിലെ ദേശീയ പാതയ്ക്ക് സമീപത്ത് നിന്ന് കണ്ടെടുത്തത്. ഡോക്ടറെ ശീതള പാനീയത്തിൽ മദ്യം കലർത്തി നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കമ്പിളിയിൽ പൊതിഞ്ഞ് കത്തിച്ച ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്.

ഡോക്ടറുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സംഭവം. പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഷംഷാദ് സർക്കാർ ആശുപത്രിയിലാണ് ഇപ്പോൾ പ്രതികളുടെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.

Recommended Video

cmsvideo
    Full Detailed Planning Behind Hyderabad Incident | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+