ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം; അന്തിമ തീരുമാനം നാളെ
ദില്ലി: ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉത്തരവ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചിട്ടില്ല. വിശദമായി പരിഗണിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കേസ് നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതിനിടയിലാണ് ഹൈദരാബാദ് ഏറ്റമുട്ടല്‍ കൊല ഒരു റിട്ട. സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന നിര്‍ദ്ദേശമാണ് ചീഫ് ജസ്റ്റിസ് മുന്നോട്ട് വെച്ചത്.
ജൂഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യത്തില്‍ നാളെ മാത്രമാകും സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുക. ഹര്‍ജിക്കാരോട് റിട്ട. ജഡ്ജിയുടെ പേര് നിര്‍ദ്ദേശിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചാല്‍ ആ പേരുകളില്‍ ആരെ നിയമിക്കണം? ഏതൊക്കെ കാര്യങ്ങള്‍ അന്വേഷിക്കണം എന്നത് സംബന്ധിച്ച തീരുമാനവും നാളെ സുപ്രീം കോടതി സ്വീകരിക്കും.

ഏറ്റുമുട്ടല്‍ നടന്നതെങ്ങനെയാണെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ നേരത്തെ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. പോലീസ് പറയുന്നത് പോലെ യാഥാര്‍ത്ഥത്തില്‍ പ്രതികള്‍ തോക്ക് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിച്ചപ്പോഴാണോ വെടിവെയ്പ്പുണ്ടായത്? അതോ പോലീസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണോ? തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാവാന്‍ സംഭവത്തില്‍ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരിവിടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
യുവതിയെ പ്രതികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയോ അതേ സ്ഥലത്ത് വെച്ച് തന്നെയാണ് 4 പ്രതികളേയും പോലീസ് വെടിവെച്ച് കൊന്നത്. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സ്വയം രക്ഷക്ക് വേണ്ടി വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് അവകാശപ്പെടുന്നത്. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications