കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം; അന്തിമ തീരുമാനം നാളെ

Google Oneindia Malayalam News

ദില്ലി: ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉത്തരവ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചിട്ടില്ല. വിശദമായി പരിഗണിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കേസ് നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതിനിടയിലാണ് ഹൈദരാബാദ് ഏറ്റമുട്ടല്‍ കൊല ഒരു റിട്ട. സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന നിര്‍ദ്ദേശമാണ് ചീഫ് ജസ്റ്റിസ് മുന്നോട്ട് വെച്ചത്.

നമ്മള്‍ പാകിസ്താനല്ല, നമ്മള്‍ വ്യത്യസ്തരാവുന്നത് മതേതരത്വം കൊണ്ടാണ്; പൗരത്വ ഭേദഗതി തെറ്റായ തീരുമാനംനമ്മള്‍ പാകിസ്താനല്ല, നമ്മള്‍ വ്യത്യസ്തരാവുന്നത് മതേതരത്വം കൊണ്ടാണ്; പൗരത്വ ഭേദഗതി തെറ്റായ തീരുമാനം

ജൂഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യത്തില്‍ നാളെ മാത്രമാകും സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുക. ഹര്‍ജിക്കാരോട് റിട്ട. ജഡ്ജിയുടെ പേര് നിര്‍ദ്ദേശിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചാല്‍ ആ പേരുകളില്‍ ആരെ നിയമിക്കണം? ഏതൊക്കെ കാര്യങ്ങള്‍ അന്വേഷിക്കണം എന്നത് സംബന്ധിച്ച തീരുമാനവും നാളെ സുപ്രീം കോടതി സ്വീകരിക്കും.

 supreme-court

ഏറ്റുമുട്ടല്‍ നടന്നതെങ്ങനെയാണെന്ന കാര്യത്തില്‍ വിശദമായ അന്വേഷ​ണം ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ നേരത്തെ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. പോലീസ് പറയുന്നത് പോലെ യാഥാര്‍ത്ഥത്തില്‍ പ്രതികള്‍ തോക്ക് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിച്ചപ്പോഴാണോ വെടിവെയ്പ്പുണ്ടായത്? അതോ പോലീസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണോ? തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാവാന്‍ സംഭവത്തില്‍ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരിവിടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

പൗരത്വ ബില്‍ ഒരു ഇന്ത്യൻ മുസ്ലിമിനെയും ബാധിക്കില്ലെന്ന് അമിത് ഷാ; ഭരണഘടനാ ലംഘനമെന്ന് കോണ്‍ഗ്രസ്പൗരത്വ ബില്‍ ഒരു ഇന്ത്യൻ മുസ്ലിമിനെയും ബാധിക്കില്ലെന്ന് അമിത് ഷാ; ഭരണഘടനാ ലംഘനമെന്ന് കോണ്‍ഗ്രസ്

യുവതിയെ പ്രതികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയോ അതേ സ്ഥലത്ത് വെച്ച് തന്നെയാണ് 4 പ്രതികളേയും പോലീസ് വെടിവെച്ച് കൊന്നത്. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സ്വയം രക്ഷക്ക് വേണ്ടി വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് അവകാശപ്പെടുന്നത്. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

English summary
Hyderabad encounter; SC to consider appointing ex-apex court judge to enquire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X