കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് 'ഏറ്റുമുട്ടല്‍' കൊലപാതകം; സുപ്രീംകോടതി അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Google Oneindia Malayalam News

ദില്ലി: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം. സുപ്രീംകോടതി കമ്മീഷനെ നിയോഗിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അന്വേഷണം നടത്തുക. സ്വതന്ത്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ടെന്ന ചീഫ് ജസ്റ്റ് എസ്എ ബോബ്‌ഡെ നിരീക്ഷിച്ചു.

Suprem

സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് വിഎസ് സിര്‍പുറക് അധ്യക്ഷനായ സമിതിയില്‍ ജസ്റ്റിസ് രേഖ, സിബിഐ മുന്‍ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് അംഗങ്ങള്‍. ബോംബെ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയാണ് ജസ്റ്റിസ് രേഖ. അന്വേഷണം പൂര്‍ത്തിയാക്കി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ മറ്റൊരു അന്വേഷണവും വേണ്ടെന്ന് കോടതി വ്യക്തമാക്കി. തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എട്ടംഗ പ്രത്യേക സംഘത്തിന്റെ അന്വേഷണവും ഇതോടെ മരവിപ്പിക്കേണ്ടിവരും. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടത്തുന്ന അന്വേഷണവും നിര്‍ത്തിവയ്ക്കും.

പൗരത്വ ബില്ല് എങ്ങനെ രാജ്യസഭയില്‍ പാസായി; ബിജെപിയെ പിന്തുണച്ചത് ഇവര്‍... വളഞ്ഞവഴിയില്‍ സേനപൗരത്വ ബില്ല് എങ്ങനെ രാജ്യസഭയില്‍ പാസായി; ബിജെപിയെ പിന്തുണച്ചത് ഇവര്‍... വളഞ്ഞവഴിയില്‍ സേന

ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ്എ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളുമായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പോലീസ് കുറ്റക്കാരാണെന്ന് കോടതി പറയുന്നില്ല. ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ല. അന്വേഷണവുമായി പോലീസും സര്‍ക്കാരും സഹകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

വനിതാ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും പോലീസ് വെടിവച്ചുകൊല്ലുകയായിരുന്നു. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാനും പോലീസിനെ ആക്രമിക്കാനും ശ്രമിച്ചുവെന്നും ഈ വേളയിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊലപാതകം നടന്നതെന്നും പോലീസ് പറയുന്നു. വെടിവച്ച് കൊന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം വന്നതോടെയാണ് സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

English summary
Hyderabad doctor murder: Supreme Court sets up enquiry commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X