Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളപ്പൊക്കത്തിൽപ്പെട്ട വീടുകള്‍ക്കുള്ളിൽ കൊവിഡ് രോഗികൾ; തെലങ്കാനയിലെ ആശുപത്രികളും പ്രളയ ഭീഷണിയിൽ

ഹൈദരാബാദ്: കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനിടെ വെള്ളപ്പൊക്കവും എത്തിയതോടെ ഹൈദരാബാദ് നിവാസികളുടെ ആശങ്ക വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്. മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവനും ഇപ്പോള്‍ വെള്ളത്തിന്റെ അടിയിലാണ്. നിരവധി കുടുംബങ്ങളാണ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനിടെ നിരവധി കൊവിഡ് രോഗികളും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട വീടുകളില്‍ കുടുങ്ങിക്കിടക്കുന്നതായ റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

FLOOD

കൊവിഡ് സ്ഥിരീകരിച്ചത് കൊണ്ട് തന്നെ അവര്‍ക്ക് അയല്‍ വീടുകളില്‍ അഭയം പ്രാപിക്കാന്‍ കഴിയുന്നില്ല. രോഗബാധിതരായതുകൊണ്ട് തന്നെ മറ്റാരും ഇവരെ സഹായിക്കാനും എത്തുന്നില്ലെന്നും പറയുന്നു. കൊവിഡ് ബാധിച്ച ഒരാളുടെ വീടിന്റെ താഴത്തെ നില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കൊവിഡ് രോഗിയുള്ളതുകൊണ്ട് തന്നെ അവരെ ഏറ്റെടുക്കാന്‍ അയല്‍വാസുകള്‍ മടിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തക ഖാലിദ പര്‍വീണ്‍ ട്വീറ്റിലൂടെ അറിയിച്ചു.

അതേസമയം, രക്ഷാപ്രവര്‍ത്തകരില്‍ പലരും പ്രളയത്തില്‍ നിന്ന് രോഗികളെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കുകയാണ്. 25ഓളം കൊവിഡ് രോഗികളെ ടോളിചൗക്കി, ഷെയ്ക്‌പേട്ട് എന്നിവിടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ നിന്നിരുന്ന സ്ഥലങ്ങളില്‍ മുഴുവന്‍ വെള്ളം കയറിയ സ്ഥലങ്ങളായിരുന്നു. ഏഴടിയോളം ഉയരിത്തിലായിരുന്നു ഇവിടെ വെള്ളമുണ്ടായിരുന്നത്. എല്ലാവരുടേയും, പ്രത്യേകിച്ച് കൊവിഡ്‌രോഗികളുടെ ആരോഗ്യത്തിന ഇത് വലിയ അപകടമാണെന്ന് രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+