കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബദിൽ ട്വിസ്റ്റ്; പേപ്പർ ബാലറ്റ് എണ്ണി തുടങ്ങിയപ്പോൾ കുതിച്ച് ടിആർഎസ്..ബിജെപി മൂന്നാമത്

Google Oneindia Malayalam News

തെലങ്കാന; ഹൈദരാബാദ് കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ വൻ ട്വിസ്റ്റ്. ബിജെപി പ്രതീക്ഷകളെ തല്ലിക്കെടുത്തി ടിആർഎസ് വൻ മുന്നേറ്റമാണ് നടത്തുന്നത്. പോസ്റ്റൽ ബൈലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപിയായിരുന്നു മുന്നിട്ട് നിന്നത്. ഇതോടെ ഹൈദരാബാദ് ബിജെപിയുടെ കൈകളിലേക്ക് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ബാലറ്റ് പേപ്പറുകൾ എണ്ണിയപ്പോൾ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുന്ന കാഴ്ചയാണ് ഉള്ളത്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

പേപ്പർ ബാലറ്റ്

പേപ്പർ ബാലറ്റ്

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറുകളായിരുന്നു വോട്ടിങ്ങിനായി ഉപയോഗിച്ചത്.ചൊവ്വാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. 74.67 ലക്ഷം സമ്മതിദായകരില്‍ 34.50 ലക്ഷം പേര്‍ (46.55 ശതമാനം) മാത്രമാണ് വോട്ടുചെയ്തത്.

സീറ്റ് നില ഇങ്ങനെ

സീറ്റ് നില ഇങ്ങനെ

150 സീറ്റുകളിലേക്കാണ് മല്‍സരം നടക്കുന്നത്. ഭരണകക്ഷിയായ ടിആര്‍എസിന് 99 സീറ്റും എംഐഎമ്മിന് 44 സീറ്റുമാണുള്ളത്. ബിജെപിക്ക് നാല്, കോണ്‍ഗ്രസിന് രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

150 സീറ്റിൽ

150 സീറ്റിൽ

2016 ലെ തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയും ഒവൈസിയുടെ പാർട്ടിയും സഖ്യത്തിലായിരുന്നു മത്സരിച്ചത്.തിരഞ്ഞെടുപ്പിൽ സഖ്യത്തിന് 143 സീറ്റുകളാണ് ലഭിച്ചത്. ഇക്കുറി 150 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്.

ബിജെപി ലീഡ്

ബിജെപി ലീഡ്

ഇതിൽ 100 വാർഡിൽ ടിആർഎസും ബിജെപിയും നേർക്ക് നേരാണ് പോരാട്ടം. ഉവൈസിയുടെ എഐഎംഐഎം 51 സീറ്റുകളിലാണ് മത്സരിക്കുന്നത്.
ആദ്യം പോസ്റ്റൽ ബാലറ്റുകളായിരുന്നു എണ്ണിയത്. ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ ബിജെപിയായിരുന്നു ലീഡ് ചെയ്തിരുന്നത്.

പോസ്റ്റൽ വോട്ടിൽ

പോസ്റ്റൽ വോട്ടിൽ

പോസ്റ്റൽ വോട്ടിൽ ബിജെപി 88 സീറ്റുകളിലും അസസുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം 17 സീറ്റുകളിലും ടിആർഎസ് 34 സീറ്റുകളിലുമായിരുന്നു മുന്നിട്ട് നിന്നത്.
കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് മുന്നിൽ നിന്നത്.

വിജയം കണ്ടെന്ന്

വിജയം കണ്ടെന്ന്

ഇതോടെ ഹൈദരാബാദിലെ ബിജെപിയുടെ പ്രചരണങ്ങൾ വിജയം കണ്ടുതുടങ്ങിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇക്കുറി വൻ പ്രചരണമായിരുന്നു സംസ്ഥാനത്ത് ബിജെപി കാഴ്ചവെച്ചത്.പൊതു തിരഞ്ഞെടുപ്പിന് സമാനമായി പബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പടെയുള്ളവരാണ് പ്രചരണത്തിന് എത്തിയത്.

ടിആർഎസ് മുന്നേറ്റം

ടിആർഎസ് മുന്നേറ്റം

അതേസമയം പേപ്പർ ബാലറ്റുകൾ എണ്ണി തുടങ്ങിയതോടെ വൻ അട്ടിമറിയാണ് ഉണ്ായിരിക്കുന്നത്.കൂറ്റൻ ലീഡുമായി ടിആർഎസ് മുന്നേറുകയാണ്. 31 ഇടങ്ങളിലാണ് ടിആർഎസ് ലീഡ് ചെയ്യുന്നത്. അസദ്ദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ആണ് രണ്ടാം സ്ഥാനത്ത്.

വിജയിച്ച് ഒവൈസി

വിജയിച്ച് ഒവൈസി

20 സീറ്റുകളിലും ലീഡ് ചെയ്യുന്നുണഅട്. ഒരു സീറ്റിൽ ഒവൈസിയുടെ പാർട്ടി വിജയമുറപ്പിക്കുകയും ചെയ്തു. മെഹന്ദിപട്ടണത്തിലെ ഡിവിഷനിലാണ് വിജയം. മുൻ ഡെപ്യൂട്ടി മേയർ മജീദ് ഹുസൈൻ ആണ് വിജയിച്ചത്.

Recommended Video

cmsvideo
മുംബൈയിൽ തോറ്റ് തുന്നംപാടി BJP | Oneindia Malayalam
അഭിമാന പോരാട്ടം

അഭിമാന പോരാട്ടം

അതേസമയം ബിജെപി 15 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ഒരു സീറ്റിലാണ് മുന്നേറുന്നുണ്ട്. ഗ്രേറ്റർ ഹൈദരാബാദ് എന്ന ഈ കോർപ്പറേഷൻ മേഖലയിൽ 25 നിയമസഭാമണ്ഡലങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ബിജെപിക്കും ടിആർഎസ്സിനും അഭിമാനപോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്.

'ഹൈദരാബാദ് കാവി അണിയുന്നു..കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡ്'; സന്ദീപ് വാര്യർ'ഹൈദരാബാദ് കാവി അണിയുന്നു..കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡ്'; സന്ദീപ് വാര്യർ

പിണറായിയെ കുറിച്ച് അതാര് പറഞ്ഞാലും വിശ്വസിക്കില്ല, കേന്ദ്രത്തിന് കത്തെഴുതിയത് പിഴവെന്ന് ജോയ് മാത്യുപിണറായിയെ കുറിച്ച് അതാര് പറഞ്ഞാലും വിശ്വസിക്കില്ല, കേന്ദ്രത്തിന് കത്തെഴുതിയത് പിഴവെന്ന് ജോയ് മാത്യു

English summary
Hyderabad GHMC Election Results 2020; TRS leading in paper ballot counting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X