മദ്യപിച്ച വിദ്യാര്‍ത്ഥി ഓടിച്ച കാറിടിച്ച് 10 വയസ്സുകാരി മരിച്ചു
ഹൈദരാബാദ്: മദ്യപിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ഓടിച്ച കാറിടിച്ച് പത്ത് വയസ്സുകാരി മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന രമ്യ ഒരാഴ്ചയായി ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. അപകടത്തില്‍ രമ്യയുടെ പിതാവിന്റെ സഹോദരനും കൊല്ലപ്പെട്ടിരുന്നു.
ഹൈദരാബാദില് പഞ്ചഗുട്ടയ്ക്ക് സമീപം ജുലായ് ഒന്നിനായിരുന്നു സംഭവം. മദ്യപിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ശ്രാവില്‍ ഓടിച്ച കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് രമ്യയുടെ കുടുംബം സഞ്ചരിച്ചിരുന്ന സാന്‍ട്രോ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ രമ്യയുടെ തലയില്‍ ആന്തരിക രക്തസ്രാവമുണ്ടായി. മസ്തിഷ്‌ക മരണം സംഭവിച്ച രമ്യയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു നിലനിര്‍ത്തി പോയിരുന്നത്. അപകടത്തില്‍ രമ്യയുടെ അമ്മയ്ക്കും മുത്തച്ചനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത സ്രാവലിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ശ്രാവലിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് കേസന്വേഷിക്കുന്ന പോലീസ് ഉദ്യാഗസ്ഥന്‍ ശ്രീനിവാസന്‍ പറഞ്ഞു. അപകടം നടക്കുമ്പോള്‍ ശ്രാവലിന്റെ അഞ്ച് സുഹൃത്തുക്കള്‍ കൂടി ഉണ്ടായിരുന്നു. ശ്രാവലിന്റെ പിതാവിന്റെ സുഹൃത്തിന്റെതായിരുന്നു കാര്‍.












Click it and Unblock the Notifications