കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സ് റാക്കറ്റ് കെണിയൊരുക്കി; നടിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ചു... പ്രതിഫലം വെറും ഒരു ലക്ഷം

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: സിനിമ താരങ്ങള്‍ സെക്‌സ് റാക്കറ്റിന്റെ കെണിയില്‍ പെടുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ ഇടയ്ക്കിടെ പുറത്ത് വരുന്നുണ്ട്. തമിഴകത്തെ പ്രമുഖ നടിയുടെ നേതൃത്വത്തിലുള്ള പെണ്‍വാണിഭ സംഘത്തെ അടുത്തിടെ ആയിരുന്നു പിടികൂടിയത്.

ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഹൈദരാബാദില്‍ നിന്ന് പുറത്ത് വരുന്നത്. അഭിനയിക്കാന്‍ എന്ന് പറഞ്ഞ് ആഗ്രയില്‍ നിന്ന് കൊണ്ടുവന്ന നടിയെ പെണ്‍വാണിഭത്തിന് ഉപയോഗിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. നടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഒരാഴ്ചയ്ക്ക് വേണ്ടിയാണ് നടിയെ ഹൈദരാബാദില്‍ എത്തിച്ചത്. അഭിനയിക്കിക്കാന്‍ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു നടിയെ എത്തിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആഗ്രയില്‍ നിന്നുള്ള നടി

ആഗ്രയില്‍ നിന്നുള്ള നടി

ആഗ്ര സ്വദേശിനിയായ നടിയെ ആണ് ഹൈദരാബാദില്‍ എത്തിച്ചത്. 24 കാരിയായ നടിയ്ക്ക് അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു ആഗ്രയില്‍ നിന്ന് ആഗ്രയിലേക്ക് വിളിച്ചുവരുത്തിയത് എന്നാണ് വിവരം.

ഒരാഴ്ച- ഒരു ലക്ഷം രൂപ

ഒരാഴ്ച- ഒരു ലക്ഷം രൂപ

അഭിനയിക്കാന്‍ പ്രതിഫലം ആയി ഒരു ലക്ഷം രൂപ നല്‍കാം എന്നായിരുന്നു വാഗ്ദാനം. ഒരാഴ്ചയ്ക്കാണ് ഈ തുക നല്‍കാം എന്ന് പറഞ്ഞിരുന്നത്. എന്നാല്‍ നടിയെ മറ്റ് പലര്‍ക്കും ആയി കാഴ്ച വയ്ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

പഞ്ചനക്ഷത്ര ഹോട്ടല്‍

പഞ്ചനക്ഷത്ര ഹോട്ടല്‍

ബഞ്ചാര ഹില്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആയിരുന്നു സെക്‌സ് റാക്കറ്റ് നടത്തിപ്പുകാര്‍ മുറി ബുക്ക് ചെയ്തിരുന്നത്. റാഡിസണ്‍ ഹോട്ടലില്‍ ആയിരുന്നു ഇത്. എന്നാല്‍ എത്ര ദിവസത്തേക്കാണ് ഇവര്‍ മുറി ബുക്ക് ചെയ്തിരുന്നത് എന്ന് വ്യക്തമല്ല.

രഹസ്യ വിവരം

രഹസ്യ വിവരം

പോലീസിന് ലഭിച്ച രഹസ്യ വിവരം ആണ് നടിയുടെ രക്ഷക്കെത്തിയത്. പെട്ടെന്ന് നടത്തിയ പരിശോധനയില്‍ നടത്തിപ്പുകാരായ രണ്ട് പേരേയും ഒരു ഇടപാടുകാരനേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്ന് നാല്‍പതിനായിരം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സ്ഥിരം കുറ്റവാളി

സ്ഥിരം കുറ്റവാളി

അംബുജ ജനാര്‍ദ്ദന്‍ റാവു എന്ന ജോണി, ബനോത്തു പ്രശാന്ത്, അമിത് മഹേന്ദ്ര ശര്‍മ എന്നിവരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. ജനാര്‍ദ്ദന്‍ റാവു ഇതിന് മുമ്പും സമാനമായ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ആളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബഞ്ചാര ഹില്‍സ് കേന്ദ്രം

ബഞ്ചാര ഹില്‍സ് കേന്ദ്രം

ഹൈദരാബാദിലെ പ്രശസ്തമായ സ്ഥലം ആണ് ബഞ്ചാര ഹില്‍സ്. ഒരുപാട് നക്ഷത്ര ഹോട്ടലുകളുടെ കേന്ദ്രമാണിത്. ഇവിടെ പെണ്‍വാണിഭത്തിന്റെ കൂടി കേന്ദ്രമാണെന്നാണ് ആരോപണം. പലതവണ പഞ്ചനക്ഷ പെണ്‍വാണിഭ സംഘങ്ങളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് നടിമാര്‍

രണ്ട് നടിമാര്‍


സമാനമായ രീതിയില്‍ പണ്‍വാണിഭ സംഘത്തെ ഇതിന് മുമ്പും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2017 ഡിസംബറില്‍ നടത്തിയ റെയ്ഡില്‍ രണ്ട് നടിമാരെ ആണ് പോലീസ് രക്ഷപ്പെടുത്തിയത്. അന്ന് ഒരു കാസ്റ്റിങ് ഡയറക്ടറേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അന്യസംസ്ഥാന നടിമാര്‍

അന്യസംസ്ഥാന നടിമാര്‍

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള നടിമാര്‍ ആണ് പലപ്പോഴും ഇത്തരം പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ വീഴുന്നത്. കഴിഞ്ഞ തവണ പോലീസ് രക്ഷപ്പെടുത്തിയത് മുംബൈ സ്വദേശിനിയേയും കൊല്‍ക്കത്ത സ്വദേശിനിയേയും ആയിരുന്നു.

English summary
The Hyderabad police on Saturday busted a high profile commercial sex racket in a five-star hotel and rescued an actress from Mumbai. They arrested two organisers and a customer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X