കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലയുടെ കോടതി വിധി, ഹൈദരാബാദിലെ മുസ്ലീം പെണ്‍കുട്ടിയുടെ കാര്യത്തിലോ?

Google Oneindia Malayalam News

ഹൈദരാബാദ്: മതംമാറി വിവാഹം കഴിച്ച അഖിലയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി തീരുമാനം പുറത്തുവന്നിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ. ഇതിനിടയിലാണ് ഹൈദരാബാദില്‍ നിന്നും മറ്റൊരു വിവാഹ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇവിടെ സംഗതി തിരിച്ചാണെന്നു മാത്രം.

മലാക്‌പേട്ടിലെ 17 വയസ്സുള്ള മുസ്ലീം പെണ്‍കുട്ടി ഹിന്ദു യുവാവിനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. ഈ വിവാഹത്തിനു വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തത് ആര്യസമാജവും. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി പെണ്‍കുട്ടിയുടെ പ്രായം 18 വയസ്സായി തിരുത്തുകയും ചെയ്തിട്ടുണ്ട്.

muslimwomen

അഖിലയുടെ കേസുമായി കൂട്ടി വായിക്കുമ്പോള്‍ രണ്ട് പോയിന്റാണുള്ളത്. ഇവിടെ വിവാഹം നടന്നിരിക്കുന്നത് ഹിന്ദു മാര്യേജ് ആക്ട് പ്രകാരമാണ്. ഈ നിയമത്തില്‍ രക്ഷാകര്‍ത്താവിന്റെ അനുമതി നിര്‍ബന്ധമാണോ? പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചത് ആര്യസമാജത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയല്ലേ.?

വിവരം അറിഞ്ഞ ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മലാക്‌പേട്ട് പോലിസ് സ്‌റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. മെയ് 22ന് പരാതി ലഭിച്ച ഉടനെ പോലിസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാല്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

English summary
A Hindu youth got a 17-year-old Muslim girl eloped with him and took her to Arya Samaj Temple and got married.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X