കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോസ്റ്റലുകളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടില്ല: റിപ്പോർട്ട് തള്ളി അധികൃതർ, നിർദേശം ഇങ്ങനെ

Google Oneindia Malayalam News

ഹൈദരാബാദ്: കൊറോണ വൈറസ് ഭീതിക്കിടെ ഹോസ്റ്റലുകളിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നു ം ആളുകൾക്ക് ഒഴിഞ്ഞുപോകാൻ നിർദേശം. നഗരത്തിലെ ചില ഹോസ്റ്റൽ മാനേജ്മെന്റുകൾ നൽകുന്ന നിർദേശം 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകാനാണ്. മുനിസിപ്പിൽ അധികൃതരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചാണ് മാനേജ്മെന്റുകളുടെ നീക്കം. ഇതോടെ ഹൈദരബാദ് നഗരത്തിൽ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളും ജോലിക്കാരുമുൾപ്പെടെയുള്ളവരെയാണ് പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഹോസ്റ്റളുകളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഹോസ്റ്റലുകൾക്ക് മുമ്പിൽ നോട്ടീസ് പതിച്ചിട്ടുണ്ട്.

കൊറോണയെ പിടിച്ചുകെട്ടാന്‍ സൈന്യം; മിലിറ്ററി ലോക്ഡൗണ്‍ നടപ്പാക്കും, കടുത്ത നിയന്ത്രണങ്ങളുമായി ഇറ്റലികൊറോണയെ പിടിച്ചുകെട്ടാന്‍ സൈന്യം; മിലിറ്ററി ലോക്ഡൗണ്‍ നടപ്പാക്കും, കടുത്ത നിയന്ത്രണങ്ങളുമായി ഇറ്റലി

മാർച്ച് അവസാനം വരെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പബ്ബുകൾ എന്നിവ അടച്ചിടാൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉത്തരവിട്ടിരുന്നു. കമ്പനികൾക്ക് സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാനും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാനും നിർദേശിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തെ പല ഐടി കമ്പനികളും ഈ നിർദേശം പാലിക്കുന്നില്ല. വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഹൈദരാബാദ് നഗരത്തിലുള്ളത്. അതുകൊണ്ട് തന്നെ 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകാനുള്ള നിർദേശം പാലിക്കാൻ കഴിയില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്ന പ്രായോഗിക ബുദ്ധിമുട്ട്.

coronavirus323-

എന്നാൽ ഹോസ്റ്റൽ- ഹോട്ടൽ നിവാസികളോട് ഒഴിഞ്ഞുപോകാൻ അത്തരത്തിൽ ഉത്തരവ് നൽകിയിട്ടില്ലെന്നാണ് ജിച്ച്എംഎസി അധികൃതർ വ്യക്തമാക്കുന്നത്. ഹോട്ടലുകളിൽ അണുനശീകരണം നടത്താനും ശുചിയാക്കാനുമാണ് നിർദേശിച്ചത്. ഇതിന് പുറമേ ആളുകൾ തിങ്ങിനിറയുന്നത് ഒഴിവാക്കാനും നിർദേശം നൽകിയിരുന്നു. എന്നാൽ ഹോട്ടലിൽ താമസിക്കുന്നവരോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ഡെപ്യൂട്ടി മേയർ ബാബാ ഫസിയുദ്ദീൻ വ്യക്തമാക്കുന്നത്. വർക്കിംഗ് ഹോസ്റ്റലുകൾ അടച്ചിടില്ലെന്ന് ഐടി ഇൻഡസ്ട്രി കൊറോണ വാറസ് കമ്മറ്റി വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങളെക്കുറിച്ച് വിവരമറിയിക്കാൻ പോലീസ് ഹെൽപ്പ് ലൈൻ നമ്പറുകളും പോലീസ് നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ ഇതിനകം 298 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര, കർണാടക, ദില്ലി, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ഒരു വിദേശിയുൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്.

English summary
'You've 24 Hours': Hyderabad Hostels Ask Residents to Vacate Without Official Orders Amid Coronavirus Panic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X