കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദിലെ പോലീസ് എൻകൗണ്ടർ: സൈബരാബാദ് പോലീസ് മാതൃക, യുപി പോലീസ് ഇത് കണ്ട് പടിക്കണമെന്ന് മായാവതി!

Google Oneindia Malayalam News

ലഖ്നൗ: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി തീകൊളുത്തി കൊന്ന പ്രതികളെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി ബിഎസ്പി നേതാവ് മായാവതി. തെലങ്കാനമയിലെ സൈബരാബാദ് പോലീസ് മാതൃകയാണെന്നും, ഉത്തർപ്രദേശ് പോലീസ് ഇവരെ കണ്ചട് പടിക്കണമെന്നും മായാവതി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉത്തര്‍പ്രദേശില്‍ വര്‍ധിക്കുകയാണ്. എന്നാല്‍ യുപി പോലീസ് ഉറക്കത്തിലാണ്. ഇവിടുത്തെയും ദില്ലിയിലെയും പോലീസ് ഹൈദരാബാദ് പോലീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. പക്ഷേ നിർഭാഗ്യവശാൽ ഇവിടെ കുറ്റവാളികളെ സർക്കാരിന്റെ അതിത്ഥിയായാണ് പരിഗണിക്കുന്നതെന്നും മായാവതി പറഞ്ഞു. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Mayawati

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു വെടിവെപ്പുമായി ബന്ധപ്പെട്ട സംഭവം അരങ്ങേറിയത്. പോലീസ് കസ്റ്റഡിയിലായിരുന്ന മുഹമ്മദ് എന്ന് വിളിപ്പേരുള്ള ആരിഫ്, ജെൊല്ലു ശിവ, ജോല്ലു നവീൻ, ചിന്നകേശലു എന്നിവരാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഇത് തടയാൻ ശ്രമിച്ചപ്പോൾ ആക്രമിക്കപ്പെടുകയുമായിരുന്നെന്നാണ് പോലീസ് ഭാഷ്യം.

Recommended Video

cmsvideo
Opinions Divided On Telegana Police's Firing | Oneindia Malayalam

പ്രതികൾ ആക്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നു. കൊലപാതകം പുനരാവിഷ്കകരിച്ചുള്ള തെളിവെടുപ്പിനെയാണ് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. കൊലപാതകം നടന്ന ഷംഷാബാദ് ടോളഅ‍ ഗേറ്റിന് അടുത്തെത്തിയായിരുന്നു തെളിവെടുപ്പ്. പോലീസിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉരയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

English summary
Hyderabad incident: Mayawati lauds police action; says UP, Delhi cops must learn from them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X