അശ്ലീല വീഡിയോ കാണുന്നതിനിടെ ഭാര്യ വൈഫൈ ഓഫ് ചെയ്തുു: ദേഷ്യം മൂത്ത ഭര്‍ത്താവ് ചെയ്തത്, പോലീസ് കേസ്!!
ഹൈദരാബാദ്: ഭാര്യ വൈഫൈ ഓഫ് ചെയ്തതില്‍ കോപിഷ്ഠനായ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ആക്രമിച്ചു. മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുന്നതിനിടെ വൈഫൈ ഓഫ് ചെയ്തതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. 23കാരിയായ രേഷ്മ സുല്‍ത്താനയാണ് ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായത്. മാര്‍ച്ച് ഏട്ടിനാണ് സംഭവം. മുഖത്ത് നിരവധി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വനിതാ ദിനത്തില്‍ ഹൈദരാബാദിലാണ് സംഭവം.
ഭാര്യയെ ആക്രമിച്ച സംഭവത്തില്‍ 30കാരനായ ഉമര്‍ പഷയാണ് അറസ്റ്റിലായിട്ടുള്ളത്. ക്യാബ് ഡ്രൈവറായ ഇയാള്‍ ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം ദുണ്ഡിഗലിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് എപ്പോഴും ഫോണില്‍ അശ്ലീല വീഡിയോ കണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇതൊഴിവാക്കാന്‍ വൈഫൈ ഓഫ് ചെയ്തത്. ഫോണ്‍ മാറ്റിവെയ്ക്കാനും വീഡിയോ കാണുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ആവശ്യപ്പെട്ടിരുന്നു എങ്കിലും ഇതൊന്നും അനുസരിക്കാന്‍ ഭര്‍ത്താവ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഭാര്യ വൈഫൈ ഓഫ് ചെയ്തത്. തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ ഭര്‍ത്താവ് ഭാര്യയുടെ തലയില്‍ ആക്രമിക്കുകയായിരുന്നു. 2013ലാണ് ഇരുവരും വിവാഹിതരായത്.

വൈഫൈ ഓഫ് ചെയ്തതോടെ ഭര്‍ത്താവ് തന്നെ ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു. തലയിലും ചെവിയിലും കണ്ണിനു സമീപത്തും ഇടിച്ചതായും ഭാര്യ പറയുന്നു. താന്‍ ഓടിപ്പോയപ്പോള്‍ ഭര്‍ത്താവ് തന്നെ തനിച്ചാക്കിയെന്നും ഭാര്യ കൂട്ടിച്ചേര്‍ക്കുന്നു. രേഷ്മയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആക്രമിച്ച ശേഷം രാത്രി 12. 30ഓടെ ഭര്‍ത്താവ് തന്നെ വീട്ടിലെത്തിച്ച ശേഷം പോയെന്നും ഭാര്യ കൂട്ടിച്ചേര്‍ക്കുന്നു. പിന്നീട് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സുല്‍ത്താനയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായ രേഷ്മയെ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഉമര്‍ പഷ് വയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 324, 341, 498 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications