കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം മുഴുവന്‍ ബാങ്കിലോ!! അറസ്റ്റിലായ വ്യാപാരികളുടെ വെളിപ്പെടുത്തല്‍ ഞെട്ടിയ്ക്കുന്നത്

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ്

Google Oneindia Malayalam News

ഹൈദഹാരാബാദ്: 98 കോടിയുടെ കള്ളപ്പണം ബാങ്കില്‍ നിക്ഷേപിച്ച വ്യാപാരി അറസ്റ്റില്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളാണ് ഇയാള്‍ ബാങ്കില്‍ നിക്ഷേപിച്ചത്. ചാന്ദ് ഗുപ്തയ്ക്ക് പുറമേ സഹോദരന്മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് കള്ളപ്പണം നിക്ഷേപിച്ചവരെയും ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്ന റെയ്ഡിനിടെ പിടികൂടുന്നതിനിടെയാണ് ഹൈദരാബാദില്‍ നിന്ന് കൂട്ട അറസ്റ്റ്. വില്‍പ്പന നടത്തിയതായി വ്യാജ രേഖകളുണ്ടാക്കി ബാങ്കില്‍ പണം നിക്ഷേപിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

തട്ടിപ്പ് നടത്തി

തട്ടിപ്പ് നടത്തി


നോട്ട് നിരോധനത്തിന് ശേഷം വ്യാജ രേഖകളുണ്ടാക്കി ബാങ്കില്‍ കള്ളനോട്ടുകള്‍ നിക്ഷേപിച്ചെന്ന കാരണത്താലായിരുന്നു ഹൈദരാബാദ് പൊലീസിലെ സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ വിംഗാണ് കൈലാഷ് ചാന്ദിനെ അറസ്റ്റ് ചെയ്തത്.

 കൂട്ടു നിന്നാലും കുടുങ്ങും

കൂട്ടു നിന്നാലും കുടുങ്ങും

കൈലാഷിന്റെ സഹോദരി ഭര്‍ത്താവും ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയും വ്യാപാരിയുമായ നരേദി നരേന്ദര്‍ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൈലാഷിനെ ഒളിപ്പിച്ച് താമസിപ്പിച്ചതിനായിരുന്നു ഇയാള്‍ പിടിയിലായത്.

സര്‍ക്കാരിന് നഷ്ടം

സര്‍ക്കാരിന് നഷ്ടം

നോട്ട് നിരോധനത്തിന് ശേഷം ഗുപ്ത, മക്കളായ നിഖില്‍, നിതിന്‍, മരുമകള്‍ നേഹ എന്നിവര്‍ ചേര്‍ന്ന് കള്ളപ്പണം വെളുപ്പിയ്ക്കുന്നതിനായി വ്യാജ രസീതുകള്‍ ഉപയോഗിച്ച് കള്ളപ്പണം ബാങ്കില്‍ നിക്ഷേപിച്ചത് കേന്ദ്രസര്‍ക്കാരിന് നഷ്ടമുണ്ടായെന്ന് കാണിച്ചായിരുന്നു കൂട്ട അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

ഉപയോക്താക്കളെ മണ്ടന്മാരാക്കി

ഉപയോക്താക്കളെ മണ്ടന്മാരാക്കി

മുസ്സാദിലാല്‍ ജെംസ് ആന്‍ഡ് ജ്വല്ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ 3100 ഉപയോക്താക്കളില്‍ നിന്നായി 57.85 കോടി രൂപയുടെ അഡ്വാന്‍സ് പേയ്‌മെന്റ് ബില്ല് നല്‍കി കള്ളപ്പണം ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു.

എല്ലാം വ്യാജനോ

എല്ലാം വ്യാജനോ

വൈഷ്ണവി ബല്യണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു സ്ഥാപനത്തിന്റെ പേരില്‍ 2100 പേരുടെ പേരില്‍ 40 കോടി രൂപയുടെ അഡ്വാന്‍സ് പേയ്‌മെന്റ് ബില്ലുകളുണ്ടാക്കുകയും അതിന് സമാനമായ കമ്പ്യൂട്ടര്‍ ബില്ലുകളുണ്ടാക്കുകയും ചെയ്തുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

 നോട്ട് നിരോധനത്തിന് ശേഷം

നോട്ട് നിരോധനത്തിന് ശേഷം

നവംബര്‍ എട്ടിന് ഒമ്പതുമണിയ്ക്കും അര്‍ദ്ധരാത്രി 12 മണിയ്ക്കും ഇടയിലുള്ള ബില്ലുകള്‍ ഹാജരാക്കി ബന്‍ജര ഹില്‍സിലെ എസ്ബിഐ, ആക്‌സിസ് ബാങ്കുകളിലായാണ് പണം നിക്ഷേപിച്ചത്.

English summary
A Hyderabad-based businessman was arrested on Wednesday on charges of generating fake advance payment receipts to deposit black money to the tune of Rs 98 crore in banks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X