മറ്റൊരാളെ വിവാഹം ചെയ്ത കാമുകിയുടെ സ്വകാര്യ വീഡിയോ യു ട്യൂബില്‍
ഹൈദരാബാദ്: തന്നെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്ത കാമുകിയുടെ സ്വകാര്യ വീഡിയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് പരാതിക്കാരി. സംഭവത്തില്‍ പ്രതിയായ യുവാവ് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
യുവതിയും പ്രതിയായ ഇരുപത്തിനാലുകാരന് യുവാവും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. 2012 മുതല്‍ 2014വരെ ഇരുവരും അമീര്‍പേട്ടിലെ ഒരു മള്‍ട്ടിമീഡിയ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സഹപാഠികളായിരുന്നു. ഇവിടെവെച്ച് പ്രണയത്തിലായ ഇവര്‍ അടുത്തിടപഴകുന്നതിന്റെ വീഡിയോ യുവാവ് രഹസ്യമായി പകര്‍ത്തി.

പെണ്‍കുട്ടി അറിയാതെ ഒളിച്ചുവെച്ച് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അടുത്തിടെ പെണ്‍കുട്ടി മറ്റൊരാളെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയതോടെ യുവാവ് വീഡിയോയുടെ പേരില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. വിവാഹത്തില്‍ നിന്നും പിന്മാറിയില്ലെങ്കില് വീഡിയോ ഇന്റര്‍നെറ്റിലൂടെ പുറത്തുവിടുമെന്നായിയുന്നു ഭീഷണി.
ഭീഷണിക്കുവഴങ്ങാതെ പെണ്‍കുട്ടി വിവാഹിതയായതോടെ മുന്‍ കാമുകന് വീഡിയോ യു ട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇതിന്റെ ലിങ്ക് ഇരുവരുടെ സുഹൃത്തുക്കള്‍ അയച്ചുകൊടുത്തതോടെയാണ് പെണ്‍കുട്ടി വിവരമറിയുന്നത്. ഇതോടെ ഭര്‍ത്താവുമൊത്ത് ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അറിയിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications