Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി; 5 സഹപാഠികള്‍ അറസ്റ്റില്‍

ഹൈദരാബാദ്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പലതവണ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ അഞ്ച് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ഹയാത്ത്‌നഗര്‍ പോലീസാണ് പ്രതികളെ പിടികൂടിയത്. സമാനമായ സംഭവങ്ങള്‍ ഹൈദരാബാദില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യവെയാണ് ഹയാത്ത് നഗറിലെ അറസ്റ്റ്. മെയ് മാസത്തിലും ഒക്ടോബറിലും വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരുന്നു. ഇവരെ മുതിര്‍ന്നവരെ വിചാരണ ചെയ്യുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

g

പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനിയുടെ അതേ സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടികളാണ് ക്രൂരതയ്ക്ക് പിന്നില്‍. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്നവരാണ് പ്രതികള്‍ എന്ന് പോലീസ് അറിയിച്ചു. സമപ്രായക്കാരിയായ വിദ്യാര്‍ഥിനിയെ ആണ് പ്രതികള്‍ പീഡിപ്പിച്ചത്. കൂട്ടബലാല്‍സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പോക്‌സോ വകുപ്പുകളും ജുവനൈല്‍ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൂടാതെ ഐടി വകുപ്പും ചുമത്തി. പ്രതികള്‍ ബലാല്‍സംഗം ചെയ്യുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതാണ് ഈ വകുപ്പ് കൂടി ചുമത്താന്‍ കാരണം.

പ്രതികള്‍ ഹയാത്ത്‌നഗറിലെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്നവരാണ്. ഇവരുടെ ഫോണില്‍ നിന്ന് കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ട്. വളരെ അടുത്ത് പെരുമാറിയതു കാരണമാണ് വിദ്യാര്‍ഥിനിയെ പ്രതികള്‍ ലക്ഷ്യമിടാന്‍ ഇടയാക്കിയതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതികള്‍ പോയിട്ടുണ്ട്. അവിടെ വച്ചാണ് ആദ്യം പീഡിപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റലായിരുന്നു ഈ സംഭവം. അന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവിടെയുണ്ടായിരുന്നില്ല. പീഡിപ്പിക്കുന്നത് പ്രതികളില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

പത്ത് ദിവസത്തിന് ശേഷം മറ്റൊരു പ്രതി വീണ്ടും വീട്ടിലെത്തി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി. വീഡിയോ കാണിച്ചാണ് വീണ്ടും പീഡിപ്പിച്ചത്. വാട്‌സാപ്പില്‍ വീഡിയോ പ്രചരിപ്പിച്ചതോടെ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത് തിങ്കളാഴ്ചയാണ്. അഞ്ച് പ്രതികളെയും പോലീസ് ചൊവ്വാഴ്ച പിടികൂടി. ഇവരുടെ മൂന്ന് മൊബൈല്‍ ഫോണുകളുടെ പിടിച്ചെടുത്തു.

സൈദാബാദിലെ ജുവനൈല്‍ ഹോമിലാണ് പ്രതികളുള്ളത്. പ്രതികളെ മുതിര്‍ന്നവരെ പോലെ വിചാരണ ചെയ്യണമോ എന്ന കാര്യത്തില്‍ പോലീസ് തീരുമാനം എടുത്തിട്ടില്ല. ശിശു ക്ഷേമ സമിതിയുടെ പ്രതിനിധികള്‍ പെണ്‍കുട്ടിക്ക് കൗണ്‍സലിങ് നല്‍കി വരികയാണ്. വൈദ്യ പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടി ഇപ്പോള്‍ തെലങ്കാന സര്‍ക്കാര്‍ നടത്തുന്ന സഖി വണ്‍ സ്‌റ്റോപ്പ് സെന്ററിലാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+